I CAN'T LOVE HIM...95

963 113 130
                                    

വില്യം മന്ഷന് തൊട്ടടുത്തു തങ്ങൾക്കായി ഒരുക്കിയിരിക്കുന്ന ഗസ്റ്റ് ഹൗസിന്റെ മുന്നിൽ ഇരിക്കുകയാണ് റാനിയ..

എല്ലാവരും നല്ല ഉറക്കത്തിൽ ആണ്.. സെക്യൂരിറ്റിസിലെ കുറച്ചു പേര് ഗേറ്റ് ന് സൈഡിൽ നിൽപ്പുണ്ടെന്നല്ലാതെ ആ വീട്ടിലെ ബാക്കിയുള്ളവരെല്ലാം മയക്കത്തിലായി കഴിഞ്ഞിരുന്നു..

അന്തരീക്ഷം മുഴുവനും നിശബ്ദമാണ്.. രാത്രിയിലെ ചെറുതായി വീശുന്ന കാറ്റിന്റെ തണുപ്പും ആസ്വദിച്ചു ആകാശത്തിലെ നക്ഷത്രങ്ങളുടെ ഭംഗിയും നോക്കി രാത്രി ഏറെ വൈകിയും അവൾ ഗസ്റ്റ് ഹൗസിന്റെ മുറ്റത് തന്നെ ഇരുന്നു...

എല്ലാവരും ഉറക്കത്തിൽ ആണ്.. അച്ഛനും അമ്മയുമെല്ലാം.. അവളും കിടന്നതാണ്.. പക്ഷെ ഉറങ്ങാൻ സാധിച്ചില്ല..മനസിനും ശരീരത്തിനുമൊക്കെ ഒരു തരം തളർച്ച ബാധിച്ചത് പോലെ...

ഇന്ത്യയിലേക്ക് വന്നിട്ട് ദിവസങ്ങളായി... പാർട്ടിക്ക് ഇനി അധിക ദിവസങ്ങൾ ഇല്ല... അത് കഴിഞ്ഞാൽ എന്തൊക്കെ സംഭവിക്കുമെന്ന് അറിയില്ല... വന്ന കാര്യം പോലും ഇത് വരെ നടന്നു കിട്ടിയില്ല..ഇത്ര ദിവസം ഒരു പ്രതീക്ഷ ഉണ്ടായിരുന്നു.. ഇപ്പോൾ അതും ഇല്ലാതാകുന്നത് പോലെ...

അവൾ കയ്യിലെ ഫോണിലേക്ക് നോക്കി... അതിൽ സേവ് ചെയ്തിരിക്കുന്ന നമ്പറിൽ ഡയൽ ചെയ്ത് കൊണ്ട് ചെവിയിൽ വെച്ചു...

"The Number you're  Calling Is Currently Switched Off..."

അങ്ങനെയൊന്നെ സംഭവിക്കൂ എന്ന് പ്രതീക്ഷിരുന്നത് പോലെ അവളുടെ ചുണ്ടിൽ ഒരു ചിരി വിടർന്നിരുന്നു.. കഴിഞ്ഞ കുറച്ചു നാളുകളായി അവൾ അത് ട്രൈ ചെയ്തു കൊണ്ടിരിക്കുന്നു..മറുപടി ഇതേ വരുമെന്ന് അറിയാമെങ്കിലും ദിവസം ഒരു പ്രാവശ്യമെങ്കിലും ആ നമ്പറിലേക്ക് വിളിക്കാതിരിക്കാൻ അവൾക്ക് ആവുമായിരുന്നില്ല..

" I miss You babe... "

ഫോണിൽ തന്നെ ചിരിയോടെ നിൽക്കുന്ന ചെറുപ്പക്കാരന്റെ ഫോട്ടോയിലേക്ക് നോക്കി അവൾ സ്വയം മൊഴിഞ്ഞു...

" You know one Thing... ഞാൻ നിന്റെ നാട്ടിൽ ഉണ്ട്.. നീ പറഞ്ഞിരുന്നില്ലേ.. ഇതൊരു ബ്യുട്ടിഫുൾ പ്ലേസ് ആണെന്ന്...? Yeah.. It's ബ്യുട്ടിഫുൾ പ്ലേസ്... എനിക്കിവിടെ ഇഷ്ടമാകുന്നുണ്ട്...but...

I CAN'T LOVE HIM!!Where stories live. Discover now