I CAN'T LOVE HIM...109🌺

896 112 45
                                    

ഉറക്കത്തിനിടയിൽ എപ്പോഴോ തന്റെ മുടിയിൽ ആരോ വിരലോടിക്കുന്നത് പോലെ..... ആരുടെയോ കരങ്ങളുടെ തണുപ്പ് തന്നിൽ പടരുന്നത് പോലെ തോന്നിയിട്ടാണ് അവൻ കണ്ണുകൾ ചലിപ്പിച്ചത്....

മുഖമൊന്നു ചുളിച്ചു കൈകൾ രണ്ടും വലിച്ചു നിവർത്തി കൊണ്ട് അവൻ പതിയെ കണ്ണുകൾ ചിമ്മി തുറന്നു തനിക്ക് അടുത്തിരിക്കുന്ന ആളെ നോക്കി......

" വല്യപ്പച്ചാ.... "

ഒരു ചിരിയോടെ തന്നെ നോക്കി ഇരിക്കുന്നയാൾ... അവന്റെ തലയുടെ ഭാഗത്തായി ഇരുന്നു കൊണ്ട് മുടിയിഴകളിലൂടെ വിരലുകൾ ചലിപ്പിച്ചു കൊണ്ടിരിക്കുകയാണ് ആൾ..... ഒരു ചിണുങ്ങലോടെ അവൻ അടുത്തേക്ക് നീങ്ങി മടിയിലേക്കായി തല വെച്ചു വയറ്റിലൂടെ കൈ ചേർത്ത് ചുറ്റി പിടിച്ചു കിടന്നു.......

" ഇന്നലെ ഒക്കെ എവിടെ ആയിരുന്നു കുഞ്ഞാ നീ... രാത്രി കണ്ടേയില്ലല്ലോ..... നീ എപ്പോഴാ വന്നത്...."

തന്റെ മടിയിൽ കിടക്കുന്നവനെ അയാളൊരു വാത്സല്യത്തോടെ നോക്കി... നാട്ടിൽ നിന്ന് വന്ന കുറച്ചു സമയം കൂടെ നിന്ന് സംസാരിച്ചതല്ലാതെ അവനെയൊന്ന് കാണാനോ.. അടുത്തിരിക്കാനോ.. അയാൾക്ക് കിട്ടിയിരുന്നില്ല... പുലർച്ചെ എപ്പോഴോ ആണ് അവൻ വീട്ടിൽ വരുന്നത് തന്നെ..... വല്യപ്പച്ചന്റെ ചോദ്യങ്ങളൊക്കെ കേട്ടെങ്കിലും അവനതിന് മറുപടിയും കൊടുത്തില്ല.........

" ഇവൻ എപ്പോഴും ഇങ്ങനെ തന്നെ അപ്പാപ്പാ... വീട്ടിൽ വരലൊക്കെ കണക്കാണ്.. പാതിരാ കോഴിയാണ്... അതിന് പറ്റിയ കുറെ കൂട്ടുകാരും........ "

അടുത്ത് നിന്ന് തന്നെ അപ്പുവിന്റെ ശബ്ദം കേട്ട് കൊണ്ടാണ് അവൻ അപ്പച്ചന്റെ മടിയിൽ കിടന്നു കൊണ്ട് തന്നെ തല ചെരിച്ചു നോക്കുന്നത്... തനിക്ക് നേരെ എതിർ വശത്തുള്ള സോഫയിൽ കിടന്നു ഫോണിൽ കളിക്കുന്നവനെ കണ്ടതും അവനൊന്നു അപ്പുവിനെ തലയുയർത്തി നോക്കി........

അവന്റെ നോട്ടമറിഞ്ഞത് പോൽ അപ്പുവും അവനെ നോക്കിയിരുന്നു.... കണ്ണുകൾ തമ്മിൽ ഉടക്കിയതും രണ്ട് പേരുടെയും നെറ്റി ചുളിഞ്ഞു.......

" എന്താടാ.... "

" പോടാ.... "

അപ്പുവിന്റെ പുച്ഛത്തോടെയുള്ള ചോദ്യത്തിന് അതേ ടോണിൽ തന്നെ മറുപടി കൊടുത്തു അവൻ വല്യപ്പച്ചന്റെ മടിയിലേക്ക് കിടന്നു...............

I CAN'T LOVE HIM!!Where stories live. Discover now