I CAN'T LOVE HIM...8

848 96 27
                                    

" മിഖായേൽ... "

അവന്റെ ചുണ്ടുകൾ ആ പേര് മന്ത്രിച്ചു....

" ടാ... സത്യം ആണോ നീ... പറഞ്ഞെ... "

പോകാൻ ഇറങ്ങിയ luke അതെ സ്പീഡിൽ ഓടി അഭിയുടെ അടുത്തെത്തി..

" ഹ്മ്മ്.... ശരത് എന്നോട് അങ്ങനെ പറഞ്ഞത്.... ഞാൻ വൈകുന്നേരം പോകണമെന്ന് വിചാരിച്ചു.. നീ വരുന്നില്ലല്ലോ... സാരമില്ല... ടാ... നിങ്ങൾ വരുന്നുണ്ടോ.. "

അഭി luke നെ ഇട കണ്ണിട്ട് നോക്കി ക്രിസ്റ്റിയോടും രുദ്ദ്രനോടും ചോദിച്ചു...

" ഞാൻ വരുന്നുണ്ട്... ☹️

അവർ പറയുന്നതിന് മുന്നേ luke ചാടി പറഞ്ഞു...

" ഓഹ് ഇത് ഇല്ലീഗൽ അല്ലേടാ... "

അഭി അവനെ ആക്കി ചോദിച്ചു...

" അതൊന്നും സാരമില്ല... 😌" (luke)

" ചേട്ടൻ അറിഞ്ഞാൽ വഴക്ക് പറയില്ലേ... " (അഭി )

" അപ്പു അറിയാതെ നോക്കാം നമുക്ക്... " ( luke)

" നിന്റെ കയ്യിൽ ടികെറ്റ്നു ക്യാഷ് ഇല്ലെന്നല്ലേ പറഞ്ഞെ... " (അഭി )

" അതിനല്ലേ നിങ്ങൾ ഉള്ളത്.... "

അഭിയുടെയും ക്രിസ്റ്റിയുടെയും നേരെ കൈ ചൂണ്ടി luke പറഞ്ഞു...

" അയ്യടാ... മാറങ്ങോട്ട്... നേരത്തെ എന്തായിരുന്നു അവന്റെ ജാഡ.... മിഖായേലൊന്നും വരുന്നില്ല...ഞാൻ ചുമ്മാ പറഞ്ഞതാ..."

" സത്യം ആയിട്ടും ചുമ്മാ പറഞ്ഞതാണോ... "

അഭി അത് പറഞ്ഞതും luke ന്റെ മുഖം വാടി....

" ഇനി ഇതിങ്ങനെ വീർപ്പിച്ചു കെട്ടി ഇരിക്കേണ്ട... വൈകുന്നേരം റെഡി ആയി പോരെ... ടികെറ്റ് ഒക്കെ ഞാൻ എടുത്തു വെച്ചിട്ടുണ്ട്... "നിന്റെ സൂപ്പർ ഹീറോ യെ കാണാൻ "

" ഔ.... നീ മുത്താണ്... ചക്കരെ.... "

Luke തുള്ളിച്ചടി അഭിയുടെ കവിളിൽ കെട്ടിപിടിച്ചു ഒരുമ്മ കൊടുത്തു...

" ഹാ.. മാറു തെണ്ടി... മിണ്ടിയാൽ അപ്പോൾ കേറി ഉമ്മ വെക്കും പിശാശ്.... "

അഭി കവിളും തുടച്ചോണ്ട് പറഞ്ഞു...

. എന്നാൽ luke ഇതൊന്നും കേൾക്കാതെ വൈകുന്നേരം മിഖായേലിനെ കാണുന്നതും സ്വപ്നം കണ്ടിരിക്കയിരുന്നു..

I CAN'T LOVE HIM!!Where stories live. Discover now