I CAN'T LOVE HIM...17

733 91 71
                                    

" ഈ ചെറുക്കൻ ഇതെവിടെ പോയി കിടക്കുവാ... ആവശ്യത്തിന് വിളിച്ചാൽ എടുക്കില്ല... അല്ലെങ്കിൽ ഏത് നേരവും ആ കുന്തത്തിനകത്തു തലേം കുത്തി കിടക്കുന്നത് കാണാം... "

രാത്രി ഏറെയായിട്ടും luke വീട്ടിൽ എത്താത്തത് കൊണ്ട് മുറ്റത്തൂടെ വഴിയിലേക്ക് നോക്കി നടക്കുകയാണ് സൂസൺ...

" അമ്മച്ചി.. ഇതെന്ന മുറ്റത് വന്നു നിക്കുന്നെ.. ഉറങ്ങാനുള്ള പ്ലാൻ ഒന്നുമില്ലേ... "

കിടക്കാൻ റൂമിലേക്ക് പോകും നേരമാണ് മുറ്റത് നിൽക്കുന്ന സൂസനെ അപ്പു കാണുന്നത്..

" പപ്പ എന്തെ... "

സൂസന്റെ കൂടെ മുറ്ത്തെക്കിറങ്ങി കൊണ്ട് അവൻ ചോദിച്ചു...

" പപ്പ ഒക്കെ കിടന്നുറങ്ങി... "

" അമ്മച്ചി വല്ലോം കഴിച്ചോ.. "

" എനിക്കൊന്നും ഇറങ്ങതില്ല... ആ ചെറുക്കൻ..വല്ലോം കഴിച്ചോ ആവോ.. "

" ഹാ ബെസ്റ്റ് ആൾക്ക് വേണ്ടി പട്ടിണി കിടക്കുന്നെ.. അവനൊക്കെ കഴിച്ചു കാണും.. അമ്മച്ചി ഇങ്ങു വന്നേ കഴിച്ചിട്ട് പോയി കിടക്കാൻ നോക്ക്... "

ടെൻഷൻ അടിച്ചു വഴിയിലോട്ട് നോക്കി നിൽക്കുന്ന സൂസനെ നോക്കി അപ്പു പറഞ്ഞു...

" ആ കുരുത്തം കെട്ട ചെറുക്കൻ ഇതുവരെ വന്നില്ലല്ലോ.. അപ്പൂ..... നീ ഒന്ന് വിളിച്ചു നോക്കിയേ മോനെ.. "

സൂസൺ അവനോട് പറഞ്ഞു..

" അവൻ രുദ്രന്റെയൊക്കെ കൂടെ ഉണ്ട് ... ഇത് ആദ്യം ആയിട്ടൊന്നുമല്ലല്ലോ.. രാവിലെ അവനിങ്ങു വന്നോളും അമ്മച്ചി വന്നു കിടക്കാൻ നോക്കിയേ... വെറുതെ തണുപ്പടിച്ചു നിൽക്കാതെ... "

" എന്നാൽ അവനൊന്നു ഫോൺ എടുക്കാൻ പാടില്ലേ... എത്ര നേരമായി വിളിക്കുന്നു.. "

അപ്പു പറഞ്ഞതൊന്നും സൂസന് തൃപ്തി ആയില്ല..

" ഞാൻ വിളിച്ചിരുന്നുന്നെ അവന് ഉറങ്ങികാണും ഇപ്പോൾ.. അമ്മച്ചി അവനോട് വീട്ടിൽ കയറേണ്ടെന്ന് പറഞ്ഞില്ലേ...അല്ലെങ്കിൽ തല്ലിയതിനുള്ള പിണക്കം ആയിരിക്കും.. രാവിലെ ഇങ്ങു വന്നോളും... "

I CAN'T LOVE HIM!!Where stories live. Discover now