I CAN'T LOVE HIM...119 💗

2.1K 140 388
                                    

" ആദീ.... നീ എവിടെക്കാ....... "


രാത്രി എട്ടു മണിയോട് അടുത്തിട്ടുണ്ട് സമയം.... ഫോണിൽ ആരോടോ സംസാരിച്ചു ദൃതിയിൽ വെളിയിലേക്കിറങ്ങി പോകുന്നവനെ കണ്ട് കൊണ്ടാണ് റേച്ചൽ തന്റെ റൂമിൽ നിന്നിറങ്ങി വരുന്നത്...........


അവരുടെ ചോദ്യം കേൾക്കെ ഫോണിൽ സംസാരിച്ചു ഇരുന്നവൻ അത് cut ചെയ്തു കൊണ്ട് തിരിഞ്ഞിരുന്നു.... റേച്ചൽ അവനരികിലേക്കായി നടന്നു വന്നു...............

" എനിക്കൊന്ന് പുറത്തു പോണം..നാളത്തെ new പ്രോജെക്ടിന്റെ ഭാഗമായി രണ്ട് മൂന്ന് അർജെന്റ് മീറ്റിങ്‌സ് ഉണ്ട്..... പിന്നെ വരുന്ന വഴി കമ്പനിയിലും ഒന്ന് കയറണം............... "

അൽപ്പം ഗൗരവം കലർന്ന ഭാവത്തോടെ തന്നെ ആണ് അവൻ പറഞ്ഞത്.... കൂടുതൽ ചോദിച്ചു ബുദ്ധിമുട്ടിക്കരുതെന്ന് അറിയിക്കാനെന്ന പോലെ അൽപ്പം വിശദമായി തന്നെ അവൻ കാര്യങ്ങൾ പറഞ്ഞു കൊടുത്തിരുന്നു.....അതിന് പിന്നാലെ തനിക്ക് വരുന്ന പണി എന്തെന്ന് അറിയാതെ.................

റേച്ചൽ അവനെയൊന്ന് തറപ്പിച്ചു നോക്കി... ഒരു അര മണിക്കൂർ മുന്നേ വരെയും അവൻ ലാപ്പിന് മുന്നിൽ തന്നെ ആയിരുന്നു... ഇടയ്ക്കൊന്ന് കോഫി കുടിച്ചു... ഒന്ന് കുളിക്കാൻ പോകുന്നത് കണ്ടു...ഇപ്പോൾ ദേ ഡ്രസ്സ്‌ മാറി വെളിയിലേക്ക് ഓടുന്നു.............


ലൂക്ക പറഞ്ഞു കൊടുത്ത കാര്യങ്ങൾ ഒക്കെയും ഉള്ളിൽ വെച്ചു നടക്കുന്നവരുടെ മുഖം കറുക്കാൻ അത് തന്നെ ധാരാളം ആയിരുന്നു...........

" ഇപ്പോൾ സമയം എത്രയായി... ഈ നേരത്താണോ നിനക്ക് കമ്പനിയിൽ പോകേണ്ടത്....? നിന്റെ മീറ്റിംഗ് എല്ലാം കഴിഞ്ഞു നീ എപ്പോൾ തിരിച്ചു വരും........ "

" What...? "


തനിക്ക് മുന്നിലായി കയറി നിന്ന് മമ്മ ചോദിക്കുന്നതൊക്കെ കേട്ടതും അവന്റെ നെറ്റിയൊന്ന് ചുളിഞ്ഞു... ഏറെയും അവന് അമ്പരപ്പ് തോന്നിയത് റേച്ചലിന്റെ മുഖഭാവം ആയിരുന്നു... ഇതുവരെയും കാണാതൊരു ഗൗരവം അവരുടെ മുഖത്ത് നിറഞ്ഞു നിന്നിരുന്നു...........

I CAN'T LOVE HIM!!حيث تعيش القصص. اكتشف الآن