I CAN'T LOVE HIM..105🍂

921 123 114
                                    

വിസിറ്റേഴ്സ് റൂമിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയായിരുന്നു റൂണി.... കാത്തിരിപ്പിന്റെ ചെറിയൊരു മുഷിച്ചിൽ അവനിൽ ഉണ്ടായിരുന്നു... കൈകൾ കൂട്ടി തിരുമ്മി നടക്കുന്നതിനിടെ ആണ് പിന്നിൽ നിന്നുള്ള മാത്യുവിന്റെ ശബ്ദം കേൾക്കുന്നത്..........

" റൂണി..... "

ചെറിയ ഇടർച്ചയോടെയുള്ള ശബ്ദം... അത് കേട്ടതും അവന്റെ ഹൃദയം ചെറുതായി ഒന്ന് പിടച്ചു... കണ്ണുകൾ അടച്ചു ശ്വാസം എടുത്ത് കൊണ്ടവൻ പിന്നിലേക്ക് തിരിഞ്ഞതും കാണുന്നത്.. തന്നെ നോക്കി നിറ കണ്ണുകളോടെ നിൽക്കുന്നയാളെ ആണ്....

ഒന്നേ നോക്കിയുള്ളു.. മാത്യു തനിക്ക് അരികിലേക്ക് എത്തുന്നതിനു മുന്നേ അവൻ അയാൾക്കരികിലേക്ക് പാഞ്ഞിരുന്നു..........

" ഇളയപ്പാ.... "

അയാളെ മൊത്തത്തിൽ പൊതിഞ്ഞു പിടിച്ചിരുന്നു അവൻ... ഇടറിയ ശബ്ദത്തോടെയുള്ള റൂണിയുടെ വാക്കുകൾ കാതിൽ പതിഞ്ഞതും മാത്യുവിന്റെ കൈകളും അവനെ തിരികെ പുണർന്നു.....

ഏതാനും നിമിഷങ്ങൾ...ഒരുപാട് നാളുകൾക്കു ശേഷം അടുത്ത് കണ്ടതിന്റെ  നിമിഷങ്ങൾ മാത്രം നീണ്ടു നിൽക്കുന്ന ചേർത്തു പിടിക്കൽ കഴിഞ്ഞു അകന്നു മാറുമ്പോൾ രണ്ട് പേരുടെയും കണ്ണുകൾ ഒരുപോലെ നിറഞ്ഞിരുന്നു............

" റൂണി.... "

തന്റെ മുന്നിൽ നിൽക്കുന്നവനെ മാത്യു വേദനയോടെയാണ് നോക്കിയത്...സ്വന്തം മകനെ തന്നെ ആണ് അയാൾ അവനിൽ കണ്ടത്... അല്ല.. സ്വന്തം തന്നെയാണ്... തനിക്കിനി മകനായി ഇവൻ മാത്രമേയുള്ളു....അയാൾ വേദനയോടെ ഓർത്തു..........

അവന്റെ മുഖത്തെ സന്തോഷവും നിറഞ്ഞ കണ്ണുകളുമൊക്കെ തന്നോടുള്ള സ്നേഹമായി അയാൾ കണ്ടു... അങ്ങനെ വിശ്വസിച്ചു.................

എന്നാൽ അവന്റെ ഉള്ളിൽ അങ്ങനെ ആയിരുന്നില്ല..നേരിൽ കണ്ടതും ഉള്ള് നിറയെ ആശ്വാസം ആണ് അവന് തോന്നിയത്...കഴിഞ്ഞ മൂന്ന് ദിവസമായി അവൻ ഇങ്ങനൊരു കണ്ടു മുട്ടലിനായി പരിശ്രമിക്കുന്നു.... ചെയ്യാത്ത കാര്യങ്ങൾ ഇല്ല.. കാണാത്ത ഓഫീസർസ് ഇല്ല.... വിചാരണ വേളയിൽ ഇരിക്കുന്ന പ്രതിയെ കാണാൻ അവർ സമ്മതിക്കുമായിരുന്നില്ല.... ഒരുപാട് കഷ്ടപ്പെട്ട് കാല് പിടിച്ചാണ് അവൻ ഇങ്ങനൊരു അവസരം ഒപ്പിച്ചു എടുത്തത്.... ഇപ്പോൾ ഇങ്ങനെ മുന്നിൽ വന്നു നിൽക്കുന്നത് വരെ ടെൻഷൻ തന്നെ ആയിരുന്നു.....

I CAN'T LOVE HIM!!Where stories live. Discover now