I CAN'T LOVE HIM...47

834 97 20
                                    

" അവർ ഉറങ്ങിക്കാണുവോ.. ആദി...? "

ഫിലിപിന്റെയും സെബാന്റെയും വീടിനു മുന്നിൽ വന്നു നിന്ന് നഖവും കടിച്ചു ചുറ്റിനും നോക്കികൊണ്ട് നിൽക്കുന്നതിനിടയിലാണ് ലൂക്കിന്റെ ചോദ്യം...

" ഹേയ്... ഉറങ്ങി കാണില്ല...12.00 യല്ലേ ആയിട്ടുള്ളു... "

ലൂക്കിനെ നോക്കി പല്ലും കടിച്ചു പൊട്ടിച്ചാണ് ആദി മറുപടി പറയുന്നത്...

" ഓഹ്.. ഒരു തമാശക്കാരൻ... പോടാ അവിടുന്ന്... "

ഇല്ലാത്ത ചിരിയും ചിരിച്ചു ആദിയുടെ തോളിൽ ഇടിച്ചു കൊണ്ടാണ് മറുപടി..

" അവർ ഉറങ്ങിക്കാണും... വെറുതെ രാത്രി ശല്യം ചെയ്യണോ... നമുക്ക് തിരിച്ചു പോയാലോ... "

ആദി ലൂക്കിനെ പിടിച്ചു നിർത്തി..അവന് നല്ല മടിയും ചമ്മലുമുണ്ടായിരുന്നു... അന്ന് പോയത് പോലെയൊന്നുമല്ലല്ലോ.. പാതിരാത്രി മതിലും ചാടി കള്ളന്മാരെ പോലെയാണ് രണ്ടും വന്നിരിക്കുന്നത്.. അതും ഫിലിപിന്റെ വീട്ടിൽ.. വരാൻ അവനോട്ടും താല്പര്യം ഉണ്ടായിരുന്നില്ല.. പക്ഷെ ലൂക്കയേ പിണക്കാനും കഴിയില്ല...

അകത്തേക്ക് കയറണോ തിരിച്ചു പോകണോ എന്നുള്ള കൺഫ്യൂഷനിൽ അവൻ അവിടെ തന്നെ നിന്നു.. ഒരു കയ്യിൽ ലൂക്കിനെ വിടാതെ മുറുകെ പിടിച്ചിരുന്നു..

" എന്റെ ആദി... നീ ഇങ്ങനെ നാണക്കേട് വിചാരിക്കുവൊന്നും വേണ്ട... നിന്റെ പേരെന്റ്സ് ന്റെ വീടാണ്... നിനക്കേപ്പോൾ വേണമെങ്കിലും കയറി ചെല്ലാനുള്ള ഫ്രീഡം ഉണ്ട്... "

" ഫ്രീഡം.... എന്നെക്കൊണ്ടൊന്നും പറയിക്കരുത്...എന്ത് ബന്ധം ആണെങ്കിലും ഇങ്ങനെ കള്ളന്മാരെ പോലെ ചാടിയാണോ വരേണ്ടത്... കുറച്ചൊക്കെ മാന്നേഴ്‌സ് വേണ്ടേ... "

അവൻ ലൂക്കിന്റെ കൈ വിട്ടു മതിലിൽ തന്നെ ചാരി നിന്നു...

" മാന്നേഴ്‌സ്.. മണ്ണാങ്കട്ട...ആ മൊട്ടത്തലയന്റെ വീടിന്റെ മതിൽ ചാടാൻ അവനൊരു നാണവുമില്ലായിരുന്നു.. സ്വന്തം അപ്പന്റെ വീട്ടിൽ വന്നപ്പോൾ പയങ്കര മാന്നേഴ്‌സ്... "

മതിലിൽ ചാരി നിൽക്കുന്ന ആദിയുടെ അടുത്ത് വന്നു അതേ പോലെ നിന്ന് പിറുപിറുത്തു കൊണ്ടിരിക്കുന്ന ലൂക്ക്...

I CAN'T LOVE HIM!!Where stories live. Discover now