I CAN'T LOVE HIM..60

942 107 161
                                    


" സാറേച്ചീ.. ചേച്ചി സാധനങ്ങളുടെ പേര് പറഞ്ഞു തന്നാൽ മതി ഞാൻ സെലക്ട്‌ ചെയ്യട്ടെ.. "

" അതിനു നിനക്ക് അലുവയും ഉലുവയും ഏതാണെന്നു തിരിച്ചറിയോ... "

ഓരോ സാധനങ്ങളായി എടുത്തു തിരിച്ചും മറിച്ചൊക്കെ നോക്കികൊണ്ടിരിക്കുന്ന റിയയെ സാറ കളിയാക്കി..

" എന്നെ അത്രയ്ക്ക് കൊച് ആക്കുവൊന്നും വേണ്ട...അത്യാവശ്യം കാര്യങ്ങളൊക്കെ എനിക്ക് അറിയാം.. "

"ഓഹോ.. അങ്ങനെ ആണോ.. എന്നാൽ ദേ ഈ ലിസ്റ്റിലുള്ളത് മുഴുവൻ നോക്കിയെടുക്ക്.."

എല്ലാമറിയുന്ന ഭാവത്തിൽ നിൽക്കുന്ന റിയക്ക് നേരെ സാറ കയ്യിലിരുന്ന ലിസ്റ്റ് നീട്ടി..

" ഇങ്ങു താ.. ഇതൊക്കെ ഒരു പണിയാണോ.. "

അവൾ വലിയ കാര്യം പോലെ പറഞ്ഞു കൊണ്ട് സാറയുടെ കയിലിരിക്കുന്ന ലിസ്റ്റ് വാങ്ങി..

" മുളക് പൊടി, മഞ്ഞൾ പൊടി, മല്ലി പൊടി എല്ലാം പൊടി ആണോ.. ഇത് കുറെയുണ്ടല്ലോ..നിസ്സാരം come on ഫോളോ മി... "

അവൾ ലിസ്റ്റും വാങ്ങി അതിലൂടെ കറങ്ങി നടക്കാൻ തുടങ്ങി...

" അല്ലെങ്കിൽ വേണ്ട ചേച്ചി തന്നെ എടുത്തോ.. ഇതിങ്ങനെ തള്ളിക്കൊണ്ട് നടക്കുന്നത് കുറച്ചു മെന കെട്ട പരിപാടി ആണ്.. "

കുറച്ചു നേരം കറങ്ങി നടന്നിട്ടും നോക്കിയ സാധനങ്ങൾ ഒന്നും കിട്ടാതെ വന്നതും അവൾ തിരിച്ചു സാറയുടെ അടുത്തേക്ക് തന്നെ ഇളിച്ചു കൊണ്ട് വന്നു...

" ആണല്ലേ.. കുറച്ചു മുൻപ് വല്യ ഡയലോഗ് അടിയായിരുന്നല്ലോ.. അറിയാൻ വയ്യെങ്കിൽ അതങ്ങു പറഞ്ഞാൽ പോരെ.. "

സാറ അവളെ നോക്കി കണ്ണുരുട്ടി...

" എനിക്ക് അറിയുവോക്കെ ചെയ്യും.. പിന്നെ ഇപ്പോൾ ഒരു മൂട് തോന്നുന്നില്ല.."

അവൾ സാറയെ നോക്കി ചുണ്ട് കോട്ടി..

" നോക്കിയെടുക്കാൻ അറിയില്ല.. എന്നിട്ട് വല്യ ഡയലോഗ് അടിച്ചാൽ മതി.."

സാറ അവളെ പുച്ഛിച്ചെങ്കിലും അതൊന്നും ഏൽക്കില്ലെന്ന പോൽ റിയ അവളെ നോക്കി ഇളിച്ചു കൊണ്ട് അവിടെ നിന്നു...

I CAN'T LOVE HIM!!Where stories live. Discover now