I CAN'T LOVE HIM..49

808 92 39
                                    

വാതിൽ തുറന്നതും തന്റെ മുന്നിൽ ചിരിയോടെ നിൽക്കുന്നവനെ കണ്ട് അവളുടെ മുഖം വിടർന്നു...

"ശിവേട്ടൻ..."

ഒരുമാത്ര താൻ സ്വപ്നം കാണുവാണെന്ന് പോലും അവൾക്ക് തോന്നിപോയി.. കണ്ണുകൾ ചിമ്മി വീണ്ടും അവൾ മുന്നിലേക്ക് നോക്കി... സ്വപ്നം അല്ല... സത്യം ആണ്... ശിവേട്ടൻ തന്റെ മുന്നിൽ തന്നെയുണ്ട്....എത്ര നാളുകൾക്കു ശേഷം ആണ്... കാണാനായി കൊതിച്ചിരുന്ന നാളുകൾ...

അവളുടെ ചുണ്ടുകൾ വിറച്ചു.. കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണ് നീർ കവിളിലൂടെ ഒഴുകി...

തന്റെ മുന്നിൽ സ്തംഭിച്ചു നിൽക്കുന്നവളെ നിറഞ്ഞ ചിരിയോടെയാണ് ശിവ നോക്കി നിന്നത്.. അവനെ കണ്ടപ്പോൾ വിടർന്ന കണ്ണുകളും മുഖത്തെ ഭാവങ്ങൾ മിന്നി മറയുന്നതുമെല്ലാം അവൻ കൗതുകത്തോടെ നോക്കി നിന്നു...

കണ്ണുകൾ നിറയുന്നതും കവിളിലൂടെ ഒഴുകി അത് നിലം പതിക്കുന്നത് കണ്ടതും അവൻ ആശങ്കയോടെ മുന്നോട്ട് വന്നു...

" ചിന്നൂ... "

കൈ നീട്ടി തൊടാനായി മുന്നോട്ട് ആഞ്ഞതും...

" എന്റെ കൺ മുന്നീന്ന് പോ.. "

ദേഷ്യത്തോടെ അവൾ വാതിൽ കൊട്ടിയടയ്ക്കാൻ നോക്കി....

എന്നാൽ വാതിൽ പൂർണമായി അടയുന്നതിനു മുന്നേ തന്നെ അവൻ കൈ വെച്ച് തടഞ്ഞിരുന്നു...

" ചിന്നൂട്ടി... "

തന്റെ കൈ തട്ടി മാറ്റി വാതിൽ അടയ്ക്കാൻ ശ്രമിക്കുന്നവളെ അവൻ വീണ്ടും വിളിച്ചു...

" എന്നെ വിളിക്കണ്ട അങ്ങനെ... എന്തിനാ ഇപ്പോൾ വന്നത്.. എനിക്ക് ആരെയും കാണണ്ട.. കാണാൻ കൊതിച്ചു ഓടി വന്നപ്പോഴൊക്കെ അന്യയെ പോലെ തട്ടി മാറ്റിയില്ലേ... പിന്നെ ഇപ്പോൾ എന്തിനാ വന്നത്... വീണ്ടും ഇട്ടിട്ട് പോകാനാണോ... "

അവന്റെ ചിന്നൂട്ടിയെന്നുള്ള വിളി വീണ്ടും കാതിൽ മുഴങ്ങിയതും അവളുടെ സകല നിയന്ത്രങ്ങളും വിട്ടിരുന്നു... ദേഷ്യത്തോടെ അവനോട് ചീറിയെങ്കിലും പറഞ്ഞു പൂർത്തിയാക്കാനാവാതെ വാക്കുകൾ മുറിഞ്ഞു കരച്ചിലോടെ അവൾ നിലത്തേക്ക് ഊർന്നിരുന്നു...

I CAN'T LOVE HIM!!Where stories live. Discover now