I CAN 'T LOVE HIM...114

1K 117 294
                                    

സമയം പുലർച്ചെ ആറു മണിയോട് അടുക്കുന്നതേയുള്ളു... ഫോണിലായി സെറ്റ് ചെയ്ത് വെച്ചിരുന്ന അലാറം ശബ്ദിച്ചതിന്റെ മുഷിച്ചിലിലാണ് സെബാൻ പതിയെ കണ്ണ് തുറന്നത്........

ദേഹമൊന്നാകെ ഒന്ന് വലിഞ്ഞു നിവർന്നു കൊണ്ട് ആൾ പതിയെ നെറ്റി ചുളിച്ചു കയ്യെത്തിച്ചു ടേബിളിൽ ഇരുന്ന ഫോൺ കയ്യിലെടുത്തു നോക്കി.. അപ്പോഴും ഉറക്ക ചുവയോടെ കണ്ണുകൾ പാതി അടഞ്ഞു തന്നെ ഇരിന്നിരുന്നു.....


ആറു മണിയോടടുക്കുന്നതേയുള്ളു... നേരം പുലരാൻ ഇനിയും ഒരുപാട് സമയം ബാക്കിയുണ്ട്... പുറത്തു നല്ല മഴയും..ബാൽക്കണിയിലേക്കുള്ള ഗ്ലാസ്‌ ഡോറിലെ കർട്ടൻ നീക്കിയിട്ടിരുന്നതിനാൽ ഗ്ലാസിൽ പറ്റി പിടിച്ചിരിക്കുന്ന വെള്ള തുള്ളികൾ ചെറുതായി കാണാൻ കഴിയുന്നുണ്ട്..............


പുറത്തു നല്ല മഴയും അകത്തു AC യുടെ തണുപ്പും... അലാറം ഫുൾ off ചെയ്തു ഫോൺ സൈലന്റ് മോഡിലാക്കി തിരികെ ടേബിളിൽ വെച്ചു... നെഞ്ച് വരെ നീങ്ങി കിടന്ന കംഫർട് മുകളിലേക്ക് വലിച്ചു കൊണ്ട് അതിനുള്ളിലെ ചൂടിലേക്ക് പതുങ്ങുമ്പോൾ അടുത്ത ഉറക്കത്തിനെന്ന പോൽ സെബാൻ തയ്യാറെടുത്തിരുന്നു...............


കുറച്ചു നിമിഷങ്ങൾ കൂടി കഴിഞ്ഞു പോയിട്ടുണ്ടാകും.. പാതി ഉറക്കത്തിലേക്ക് വീണു പോയ സമയം... തന്റെ പുറത്തായി അമരുന്ന ചൂട് സെബാൻ ആ മയക്കത്തിലും അറിഞ്ഞിരുന്നു... ഒപ്പം വയറിലായി മുറുകുന്ന കൈകളെയും.... ഒന്ന് കുറുകി കൊണ്ട് പിന്നിലേക്ക് ചേർന്ന് ചുരുണ്ടു കൂടുമ്പോൾ പിന്നിൽ കിടന്നവന്റെ കാലുകളും അതിനൊപ്പം വളഞ്ഞിരുന്നു............

ഒരെ പോലെ... പരസ്പരം ഒട്ടിച്ചേർന്നെന്ന പോലെ കംഫര്ട്ടിനുള്ളിലെ ചെറു ചൂടിലേക്ക് രണ്ട് പേരും പതുങ്ങി..... സെബാൻ തന്റെ വയറ്റിലായി ചുറ്റിയിരുന്ന കൈകളിൽ ചേർത്തു പിടിച്ചപ്പോൾ ഫിലിപ്പ് സെബാന്റെ പിൻ കഴുത്തിൽ തന്റെ ചുണ്ടുകൾ പതിപ്പിക്കുന്ന തിരക്കിലായിരുന്നു............


കഴുത്തിനു പിന്നിലായി തുടരെ.. തുടരെ.. അമർന്നു മാറുന്ന ചുണ്ടുകൾ... തൊലി ഉള്ളിലേക്ക് വലിച്ചെടുക്കുന്നത് പോലെയുള്ള ചുംബനങ്ങൾ... കണ്ണുകൾ അടഞ്ഞു തന്നെ ഇരുന്നിരുന്നെങ്കിലും ആ ചുംബന ചൂടിൽ സെബാന്റെ ചുണ്ടോന്ന് വിടർന്നു...... ഒന്ന് കൂടി പിന്നിലേക്ക് നീങ്ങി ആ നെഞ്ചിലേക്ക് ചേർന്നു കിടന്നു.............

I CAN'T LOVE HIM!!Where stories live. Discover now