ICAN'T LOVE HIM...45

884 98 16
                                    

" ആദി... നീയെന്താ... ഈ പാതിരാത്രി ഇവിടെ...? "

ബാൽക്കണിയിലെ കൈ വരിയിൽ തൂങ്ങി കിടക്കുന്ന ആദിയെ നോക്കി ലൂക്ക് ബാൽക്കണിയുടെ സൈഡിൽ ഇരുന്നു...

" ചുമ്മാ നടക്കാൻ ഇറങ്ങിയപ്പോൾ കയറിയതാ... "

" ശരിക്കും.... "

ആദിയുടെ മറുപടി കേട്ടതും അവൻ താടിക്ക് കൈ കൊടുത്തു ആദിയെ നോക്കി...

ലൂക്കിന് മുന്നിൽ കാണുന്നത് വിശ്വസിക്കാൻ പറ്റുന്നുണ്ടായില്ല.. വിളിക്കാത്തതിനും മെസ്സേജ് അയക്കാത്തതിനും അങ്ങോട്ട് മതിൽ ചാടിയിട്ടുണ്ടെങ്കിലും ആദി അവനെ കാണാൻ... അതും ഈ പാതിരാത്രിക്ക് വരുമെന്ന് തീരെ പ്രതീക്ഷിച്ചിരുന്നില്ലല്ലോ...?

" അവിടിരുന്നു  വായി നോക്കാതെ എന്നെ പിടിച്ചു കയറ്റടാ.... "

ആദി ഫോൺ പോക്കറ്റിൽ ഇട്ടതിനു ശേഷം അവന് നേരെ കൈ നീട്ടി..

അപ്പോഴാണ് ലൂക്കിന് ബോധം വന്നത് അവനിപ്പോഴും ബാൽക്കണിയിൽ തൂങ്ങി കിടക്കുകയാണെന്ന്...

" ഹീ.. അത് ഞാൻ മറന്നു പോയി.. സോറി... "

അവനെ ഒന്ന് നല്ലോണം ഇളിച്ചു കാണിച്ചു കൊണ്ട് ലൂക്ക് ആദി നീട്ടിയ കയ്യിൽ പിടിച്ചു...

" മുറുകെ പിടിക്ക്... "

" ഞാൻ പിടിച്ചിട്ടുണ്ട് നീ കയറി വാ... "

" നല്ല പോലെ പിടിച്ചോണേ.... ഇവിടുന്ന് എങ്ങാനും താഴെ വീണാൽ.. എന്റെ നടു... "

" എന്റെ കർത്താവെ... എന്നാ wyt ആണ് തെണ്ടിക്ക്... അമ്മേ... കേറ്.. കേറ്... എന്റെ കൈ... "

ലൂക്ക് ആദിയുടെ കയ്യിൽ മുറുക്കെ പിടിച്ചു പിറകിലേക്ക് വലിച്ചു കൊണ്ടിരുന്നു...

" ആഹ്ഹ്...എന്റെ കൈ പറിച്ചെടുക്കുവോ.. നീ.. കുറച്ചു മയത്തിൽ പിടിക്ക്... "

" ദേ... എന്നെ കൊണ്ടൊന്നും പറയിക്കരുത്.. രാത്രി ആവശ്യമില്ലാത്ത പണി ഒപ്പിച്ചു വെച്ചിട്ട്... "

" ടാ... പൊട്ടാ.. അവിടെ ചവിട്ടി കയറ്... "

" എവിടെ...? ഇവിടെയോ...

" കയറട്ടെ.... "

" ഹാ... അവിടെ തന്നെ.... കയറിക്കോ... "

I CAN'T LOVE HIM!!Hikayelerin yaşadığı yer. Şimdi keşfedin