I CAN'T LOVE HIM...118 💕🦋

1K 117 119
                                    

        💫WILLIAM MANSION💫
—————————————————

മന്ഷനിലെ വലിയ ഹാളിൽ ഇരിക്കുകയാണ് അവൻ.. കാലിനു റസ്റ്റ്‌ പറഞ്ഞിരിക്കുന്നത് കൊണ്ട് തന്നെ അവനായി എല്ലാ സൗകര്യങ്ങളും ആദി അവിടെ ഒരുക്കിയിരുന്നു... മാറ്റാരുടെയും സഹായം നോക്കി നിൽക്കാതെ അവന് അങ്ങോട്ടുമിങ്ങോട്ടും പോയി വരാനായി ഇലക്ട്രിക് വീൽ ചെയർ ഉൾപ്പടെ ലൂക്കിന് ഇപ്പോൾ ആവശ്യമായി വന്നേക്കാവുന്ന എല്ലാ കാര്യങ്ങളും ആദി താഴെ നിലയിൽ സെറ്റ് ചെയ്തിട്ടുണ്ട്..........


അവരുടെ പിണക്കമൊന്നും ലൂക്കിനെ കെയർ ചെയ്യുന്നതിൽ അവരുടെ പിണക്കം ഒന്നും അവന് തടസമായിരുന്നില്ല.... ആ കാര്യത്തിലൊക്കെ ലൂക്കിന് സന്തോഷമേയുള്ളു.... പക്ഷെ...........


അവനൊരു നെടുവീർപ്പോടെ തല കുടഞ്ഞു കൊണ്ട് തനിക്ക് അടുത്തിരിക്കുന്നവരെ നോക്കി... അവന് തൊട്ടടുത്തായി റേച്ചൽ ഇരിപ്പുണ്ട്... അവനോട് എന്തൊക്കെയോ സംസാരിക്കുന്നുമുണ്ട്... അവന് വേണ്ടി ഉണ്ടാക്കിയ പുഡ്ഡിംഗ് നിർബന്ധിച്ചു കഴിപ്പിക്കുന്നുമുണ്ട്....

അതികം അങ്ങനെ സംസാരിച്ചിട്ടൊന്നുമില്ലെങ്കിലും റേച്ചലിനു അവനെ വല്യ കാര്യമാണ്.... തന്റെ മകന്റെ ജീവിതത്തിൽ ഇത്രയധികം മാറ്റങ്ങൾ വരുത്തി... അവനെ എപ്പോഴും ഹാപ്പി ആക്കി വെക്കുന്നവനോടുള്ള നന്ദിയും കടപ്പാടും അതിലുപരി സ്നേഹവും അവരുടെ ഉള്ളിൽ ഉണ്ട്.....

വീട്ടിൽ വന്നപ്പോൾ മുതൽ അവനടുത്തു തന്നെ ഇരുന്നു ഓരോ കാര്യങ്ങൾ ആയി ചെയ്തു കൊടുക്കുന്നുമുണ്ട്.. അതും അവന് സന്തോഷമുള്ള കാര്യം ആണ്...എന്നിട്ടും സന്തോഷിക്കാൻ തോന്നുന്നില്ല......എല്ലാവരും മിണ്ടുന്നുണ്ട്.... എല്ലാവരും കെയർ ചെയ്യുന്നുണ്ട്.... But...............


അവൻ നേരെ തനിക്ക് മുന്നിൽ ഇരിക്കുന്നവനെ നോക്കി.... തനിക്ക് നേരെ എതിർ വശത്തുള്ള സോഫയിൽ കാലിനു മുകളിൽ കാൽ കയറ്റി വെച്ചിരിക്കുന്നവൻ... മടിയിൽ ഒരു ലാപ് ടോപ് ഉണ്ട്... തൊട്ടടുത്തു തന്നെ റാനിയയും ഇരിപ്പുണ്ട്.... രണ്ട് പേരും തമ്മിൽ കാര്യമായി എന്തൊക്കെയോ ഡിസ്‌കസ് ചെയ്യുകയാണ്....... ചിലപ്പോൾ കമ്പനിയിലെ എന്തെങ്കിലും കാര്യങ്ങൾ ആവാം... ഇല്ലെങ്കിൽ മാര്യേജ് ഡിസ്കഷൻ ആവാം........

I CAN'T LOVE HIM!!Where stories live. Discover now