I CAN'T LOVE HIM..66

878 100 86
                                    

" ആദി... "

ഓർഫനെജിന്റെ പരിസരമൊക്കെ ചുറ്റി നടന്നു നോക്കികൊണ്ടിരിക്കെ ആണ് ആദി പുറകിൽ നിന്നും ലൂക്കിന്റെ വിളി കേൾക്കുന്നത്..

ശബ്ദം കേട്ട ഭാഗത്തേക്ക്‌ തിരിഞ്ഞു നോക്കിയതും തനിക്ക് നേരെ നടന്നു വരുന്ന ലൂക്കിനെ കണ്ടു ആദിയുടെ മുഖത്ത് ചിരി വിടർന്നു..

" ഇവന്റെ പിണക്കം ഇത്ര പെട്ടെന്ന് മാറിയോ..? "

രണ്ടും കൂടി വഴക്കിട്ടതിൽ പിന്നെ ലൂക്ക് ആദിയെ ചിരിയോടെ നോക്കിയിട്ട് പോലുമില്ല..

രാവിലെ വെള്ളം ഒഴിച്ച സംഭവത്തിന്‌ ശേഷം ആദി അവന്റെ മുന്നിൽ പോയി നിന്നിട്ടുമില്ല..

തനിക്ക് നേരെ ചിരിയോടെ നടന്നു വരുന്നവനെ കണ്ടു അത്ഭുതത്തോടെ നോക്കിയെങ്കിലും അവന്റെ കയ്യിലിരിക്കുന്ന കുഞ്ഞിനെ ശ്രദ്ധയിൽ പെട്ടതും ആദിയുടെ മുഖം ചുളിഞ്ഞു...

" ആദി.. ഇത് നോക്കിയേ..

ലൂക്ക് അവന്റെ അടുത്ത് വന്നു അസ്രിയെ കാണിച്ച് കൊണ്ട് പറഞ്ഞു..

" ഇതേതാ ഈ കുട്ടി..? "

ആദി അതിനു നേരെ നോക്കിയതേയില്ല.. അവന്റെ കണ്ണിൽ മുഴുവൻ ലൂക്കിന്റെ മുഖത്തെ ചിരി ആയിരുന്നു.. എന്തുകൊണ്ടോ അവനത് ഇഷ്ടമായി തോന്നിയില്ല..

അവന് കൊച്ചു കുട്ടികളെ ഇഷ്ടമില്ല.. ഇത് ഫിലിപ്പിന്റെ കീഴിലുള്ള ഓർഫനേജ് ആയത് കൊണ്ട് തന്നെ അവിടെയുള്ള എല്ലാ കുട്ടികളോടും അവന് വിരോധം തോന്നിയിരുന്നു..

അത്കൊണ്ട് തന്നെ ആ കുഞ്ഞിന്റെ മുഖത്തേക്ക് നോക്കാൻ അവന് താല്പര്യം തോന്നിയിരുന്നില്ല..
ലൂക്ക് അതിനെ കൊഞ്ചിക്കുന്നതും അവന് ഇഷ്ടം ആയില്ല..

" ഇവനാണ് ഇവിടുത്തെ ഏറ്റവും ചെറിയ കുട്ടി.. ഞാൻ സെബിച്ചനെ തിരക്കി പോയപ്പോൾ കിട്ടിയതാ.. എന്ത് ക്യൂട്ട് ആണല്ലേ.. "

" ഹ്മ്മ്.. "

താല്പര്യമില്ലാതെ മറുപടി ഒരു മൂളലിൽ മാത്രം അവൻ ഒതുക്കി ..

" ആദി.. നീ ഇവനെ സൂക്ഷിച്ചു നോക്കിക്കേ.. നിനക്ക് ഇവനെ കണ്ടിട്ട് ആരെയെങ്കിലും പോലെ തോന്നുന്നുണ്ടോ..? "

I CAN'T LOVE HIM!!Where stories live. Discover now