I CAN'T LOVE HIM..40

877 100 29
                                    

" നിങ്ങൾ പൊയ്ക്കോ... ഇവനെ ഞാൻ കൊണ്ട് പോവുകയാണ്... "

ലൂക്കിനെ ഒരു കയ്യിൽ ചേർത്തു പിടിച്ചു.. മറു കൈ കൊണ്ട് ക്രിസ്റ്റിയെ തടഞ്ഞു നിൽക്കുന്ന ആദിയെ കണ്ടതും അവരുടെയെല്ലാം മുഖത്ത് ദേഷ്യം നിറഞ്ഞിരുന്നു....

" അവനെ നീ എങ്ങോട്ട് എങ്ങോട്ട് കൊണ്ട് പോകുന്നു..?.. അവനെ വിട് ആദി.. "

ക്രിസ്റ്റി ലൂക്കിന്റെ കയ്യിൽ പിടിക്കാൻ പോയതും ആദി അവന്റെ കൈ തട്ടി മാറ്റി...

" it's non of your business... മാറി നിക്ക്.. "

" it's own my business... അവനെ വിട്... അവനിവിടെ വന്നത് എന്റെ കൂടെ ആണെങ്കിൽ തിരിച്ചു കൊണ്ട് പോകുന്നതും ഞാൻ തന്നെ... "

ആദി അവന്റെ കാര്യത്തിൽ വാശി കാണിക്കുന്നത് കണ്ടതും ക്രിസ്റ്റിക്കും വാശിയായി...

"ഇവനിപ്പോൾ നിൽക്കുന്നത് എന്റെ കയ്യിലാണെങ്കിൽ ഇവനെ ഇവിടുന്ന് എന്റെ കൂടെ കൊണ്ട് പോകാനും എനിക്കറിയാം..."

ആദി അവനെ ഒന്ന് കൂടി ചേർത്തു പിടിച്ചു..

" അത് പറയാൻ നിനക്കെന്താ അവകാശം... "

" നിനക്കെന്താ അവകാശം... "

" അവനെന്റെ ഫ്രണ്ട് ആണ്... "

" I'm also his ഫ്രണ്ട്... സിമ്പിൾ... "

" ഓഹ്... സീരിയസ്‌ലി.. നീ ഇവന്റെ ഫ്രണ്ട് ആണോ..ഇങ്ങനെയാണോ ഒരു ഫ്രണ്ട് നെ ട്രീറ്റ് ചെയ്യുന്നത്... അവനിപ്പോൾ ഇവിടെ വന്നു നിൽക്കുന്നത് നീ കാരണം ആണ് അത് മറക്കണ്ട... "

ആദിക്ക് ലൂക്കിനോടുള്ള ആറ്റിട്യൂട് കണ്ട് ക്രിസ്റ്റിക്ക് നല്ല ദേഷ്യം വരുന്നുണ്ടായിരുന്നു... അവരുടെ കൂട്ടത്തിൽ ഏറ്റവും പോസ്സസീവനെസ് ഉള്ളയാളാണ് ക്രിസ്റ്റി..തന്നേക്കാളും കൂടുതൽ അടുപ്പം മറ്റൊരാള് ലൂക്കിനോട് കാണിക്കുന്നത് അവന് ഇഷ്ടപെടുന്നുണ്ടായില്ല...

" ഞങ്ങൾ തമ്മിലുള്ള പ്രശ്നം ഞങ്ങൾ തമ്മിൽ തീർത്തോളാം... അതിൽ നീ ഇടപെടേണ്ട... "

ആദിയും വിട്ടു കൊടുത്തില്ല.. ക്രിസ്റ്റിയുടെ പെരുമാറ്റം അവന്റെ ഉള്ളിലും വാശി നിറച്ചു...

I CAN'T LOVE HIM!!Where stories live. Discover now