I CAN'T LOVE HIM..56

855 95 27
                                    

" ഇസാ... നീ എവിടെ പോയിരുന്നു...? "

ആദിയുടെ കേബിനിൽ നിന്നും ഇറങ്ങി വെളിയിലേക്ക് വന്നതും ക്രിസ്റ്റിയുടെ വിളി കേട്ട് അവൻ തിരിഞ്ഞു നോക്കി...

" നീ എവിടെ ആയിരുന്നെടാ... "

ക്രിസ്റ്റി കണ്ണുരുട്ടി ചോദിച്ചെങ്കിലും അവൻ സന്തോഷത്തോടെ ഓടി വന്നു ക്രിസ്റ്റിയെ കെട്ടിപിടിച്ചു...

" എന്നതാടാ.. "

അവന്റെ സന്തോഷം കണ്ട് അത്ഭുതത്തോടെ ക്രിസ്റ്റി ചോദിച്ചു..

" എടാ.. എന്നതാണെന്ന് പറയ്‌... നീയെന്നെ ഒന്ന് താഴെ ഇറക്കിക്കേ... "

ചോദിക്കുന്നതിനു മറുപടിയൊന്നും പറയാതെ കെട്ടിപിടിച്ചു പൊക്കിയെടുത്തു കറക്കുന്ന ലൂക്കിന്റെ തോളിൽ ക്രിസ്റ്റി അടിച്ചു കൊണ്ടിരുന്നു...

" ആഹ്ഹ് എന്നാ അടിയാടാ നാറി.. "

ലൂക്ക് ക്രിസ്റ്റിയെ നിലത്തേക്ക് തള്ളിയിട്ടിട്ട് തോളും തിരുമ്മി പിറുപിറുത്തു...

" അമ്മേ... "

ലൂക്കിന്റെ തള്ളലിൽ ക്രിസ്റ്റി പോയി വീണത് നിലത്തേക്ക്.. വീണ വീഴ്ചയിൽ പിന്നാമ്പുറം പോയി ഇടിക്കുകയും ചെയ്തു...

" കാലൻ.. "

അവൻ ലൂക്കിനെ നോക്കി പിറുപിറുത്തു..

" ടോ... തറയിൽ കിടക്കാതെ അവിടുന്ന് എഴുന്നേറ്റു മാറ്.. ബാക്കിയുള്ളവർക്ക് വഴി നടന്നു പോണം.. "

" ഈ വൃത്തികെട്ട ശബ്ദം ഞാൻ എവിടെയോ കെട്ടിട്ടുണ്ടല്ലോ...?... "

സൈഡിൽ നിന്നും അശരീരി കേട്ട ക്രിസ്റ്റി തല ചെരിച്ചു നോക്കി....

"🤨🤨🤨🤨"

അവനെയും നോക്കി കണ്ണുരുട്ടി നിൽക്കുന്ന angel...

" ഓഹ്... ഇതിന്റെ ഒരു കുറവ് കൂടി ഉണ്ടായുള്ളൂ... "

അവൻ പിറുപിറുത്തു കൊണ്ട് അവളെ നോക്കി...

" തനിക്ക് ചെവി കേട്ടൂടെ.. അവിടെ നിന്ന് എഴുന്നേറ്റ് മാറാൻ... "

തന്റെ മുഖത്തേക്ക് നോക്കി സ്വയം പിറുപിറുത്തു കൊണ്ടിരിക്കുന്ന ക്രിസ്റ്റിയെ നോക്കി Angel വീണ്ടും കണ്ണുരുട്ടി...

I CAN'T LOVE HIM!!Dove le storie prendono vita. Scoprilo ora