I CAN'T LOVE HIM...14

705 89 37
                                    




റിയയെ കണ്ടതിനു ശേഷം luke നേരെ വീട്ടിലേക്കാണ് പോയത്... അവിടെ ഉമ്മറത്തു തന്നെ അവനെ കാത്തെന്ന പോൽ സൂസൺ നിൽപുണ്ടായിരുന്നു.. അവനു നല്ല ഉറപ്പുണ്ടായിരുന്നു.. താൻ റിയയോട് പറഞ്ഞതൊക്കെ അവൻ ഇവിടെ എത്തുന്നതിനു മുൻപ് തന്നെ റിയ വീട്ടിൽ അറിയിച്ചിട്ടുണ്ടെന്നു..

" ഇസാ... അവിടെ നിൽക്ക്... "

സൂസനെ മൈൻഡ് ചെയ്യാതെ അകത്തേക്ക് പോകാൻ നോക്കിയതും അവർ അവനെ വിളിച്ചു..അവൻ എന്താണെന്ന പോൽ തിരിഞ്ഞു നോക്കി..

" നിന്റെ എൻഗേജ്‌മെന്റ് റിങ് എവിടെ... "

അടുത്തേക്ക് വന്നു അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് അവർ ചോദിച്ചു..

" അമ്മച്ചി... എല്ലാം അറിഞ്ഞതല്ലേ പിന്നെ ഒന്നും അറിയാത്തത് പോലെ ചോദിക്കുന്നതെന്തിനാ.. റിങ് ഞാൻ തിരിച്ചു കൊടുത്തു.. ഈ കല്യാണം നടക്കില്ല.. "

അവൻ വലിയ താല്പര്യം ഇല്ലാത്തത് പോലെ പറഞ്ഞു.. അവന്റെ ശബ്ദം കേട്ട് ഐസക്കും അങ്ങോട്ടേക്ക് വന്നിരുന്നു..

" കല്യാണം നടക്കത്തില്ലെന്നോ... അത് നീ മാത്രം തീരുമാനിച്ചാൽ മതിയോ..... "

" പിന്നെ.. എന്റെ കാര്യം ഞാനല്ലാതെ വേറെ ആരെങ്കിലും ആണോ തീരുമാനിക്കേണ്ടത്.. "

Luke സൂസന്റെ നേരെ നോക്കി..

" അതിനു ഇവിടെ നിന്റെ അപ്പനും അമ്മച്ചിയും ഒക്കെ ജീവനോടെ ഇരിപ്പുണ്ട്... ഒന്നും രണ്ടും പറഞ്ഞു പിണങ്ങിയ ഉടനെ അവൻ റിങ് ഊരികൊടുത്തു വന്നേക്കുന്നു... കല്യാണം നടക്കില്ല പോലും... മര്യാദക്ക് നാളെ പോയി ആ കൊച്ചിനെ കണ്ട് സംസാരിച്ചു പിണക്കം മാറ്റിക്കോണം... അത് പയങ്കര കരച്ചിൽ ആയിരുന്നു.. "

സൂസൺ പറഞ്ഞത് കേട്ട് അവനു ദേഷ്യം വരാൻ തുടങ്ങി..എത്രയെന്നു വെച്ച് ഇനിയും സഹിക്കുന്നത്.. ഒരുവിധം എല്ലാം അവസാനിപ്പിച്ചപ്പോൾ ഇനിയും പോയി സംസാരിക്കണം പോലും...

" അമ്മച്ചി.. ചുമ്മാ കാര്യം അറിയാണ്ട് സംസാരിക്കല്ലേ.. അവള് കരഞ്ഞു പറയുന്നത് പോലെയൊന്നുമല്ല കാര്യങ്ങളു.. എനിക്ക് വയ്യ.. വല്ലാത്ത ടോർച്ചറിങ് ആണ്.. പല സമയം പല സ്വഭാവങ്ങൾ ആണ്.. ഞാൻ എങ്ങനെ അതിന്റെ കൂടെ ലൈഫ് ലോങ്ങ്‌ ജീവിക്കുന്നത്..? നിങ്ങൾ എന്റെ അവസ്ഥ കൂടി ഒന്ന് മനസിലാക്കു.. ഇനി ആര് എന്ത് പറഞ്ഞാലും ശരി.. ഈ ബന്ധം മുന്നോട്ട് പോവില്ല.. "

I CAN'T LOVE HIM!!Where stories live. Discover now