I CAN'T LOVE HIM..29

764 90 68
                                    


" മേരിയമ്മേ... റേച്ചൽ മമ്മിയെ കണ്ടോ...? "

രാവിലെ തന്നെ ഓടി കിതച്ചു വരുന്ന ബെല്ലയെ കണ്ടതും കിച്ചണിൽ ബ്രേക്ക്‌ ഫാസ്റ്റ് എടുത്തു വെച്ചു കൊണ്ടിരുന്ന മേരിയമ്മ ഞെട്ടിപ്പോയി...

" എന്താ കുഞ്ഞേ... എന്താ പറ്റിയെ...? "

അവരൊരു ടെൻഷനോടെ അവളെ നോക്കി.. ഉറക്കത്തിൽ നിന്ന് എഴുന്നേറ്റതെയുള്ളെന്നു കോലം കണ്ടാൽ അറിയാം.. മുടിയെല്ലാം വാരി മുകളിൽ കെട്ടി വെച്ചിട്ടുണ്ട്.. പകുതി മുടി അവിടെ ഇവിടെ ആയി വീണു കിടക്കുന്നു.. രാത്രി ഇട്ട നൈറ്റ്‌ ഡ്രസ്സ്‌ പോലും മാറിയിട്ടില്ല.. ഓടിയത് കാരണം നന്നായി കിതയ്ക്കുന്നുണ്ട്...

" കാര്യമൊക്കെ പറയാ... വല്യമ്മ എവിടെ..? ഞാൻ എല്ലായിടത്തും നോക്കി കണ്ടില്ല.... "

അവൾ ദൃതി പിടിച്ചു...

" ഗാർഡനിലേക്ക് പോകുന്നത് കണ്ടിരുന്നു.. തിരിച്ചു റൂമിലേക്ക് പോയെന്നു ഞാൻ ശ്രദ്ദിച്ചില്ല... അവിടെ നോക്കിയിരുന്നോ...? "

" ഓഹ്ഹ്... ഞാൻ എന്താ അവിടെ വിട്ടു പോയത്... പോയിനോക്കട്ടെ...? "

" ചിന്നൂ മോളെ... എന്താ... എന്തെങ്കിലും പ്രശ്നം ഉണ്ടോ..? "

ഗാർഡനിലേക്ക് പായുന്നവളെ നോക്കി അവർ വിളിച്ചു ചോദിച്ചു...

" വാ വേഗം വാ പറഞ്ഞു തരാ... "

ഓടി പോയ ആള് അതേ സ്പീഡിൽ വന്നു മേരിയമ്മയേം കയ്യിൽ പിടിച്ചു വലിച്ചു ഗാർഡനിലേക്ക് ഓടി..

" ആ ഫുഡ്‌ ഒക്കെ ഒന്ന് എടുത്തു വെച്ചേക്കണേ... "

അവരേം കൊണ്ട് ഓടുന്നതിനിടയിൽ കിച്ചണിൽ അന്തിച്ചു നിന്നിരുന്ന ബാക്കി ആളുകളോട് വിളിച്ചു പറയാനും അവൾ മറന്നില്ല..

" എന്റെ കുഞ്ഞേ... പതുക്കെ പോ.. ഇങ്ങനെ ഓടുന്നത് എന്തിനാ...? "

ഗാർഡനിലേക്ക് എത്താനുള്ള ദൃതിയിൽ മേരിയമ്മ പറയുന്നത് ഒന്നും അവൾ കേൾക്കുന്നുണ്ടായിരുന്നില്ല..

അവരെയും കൊണ്ട് ഗാർഡനിൽ എത്തിയതും അവൾ ചുറ്റിനും നോക്കി...

" വല്യമ്മേ... "

ഗാർഡനിലെ നടുക്ക് സെറ്റ് ചെയ്തിരുന്ന ബെഞ്ചിൽ കോഫിയും കയ്യിലൊരു ബുക്കുമായി ഇരിക്കുന്ന റേചലിനെ കണ്ടതും അവൾ ഉറക്കെ വിളിച്ചു..

I CAN'T LOVE HIM!!Where stories live. Discover now