I CAN'T LOVE HIM..92

892 109 40
                                    

"സർ..വലിയൊരു ഞെട്ടിക്കുന്ന വാർത്ത ആണ്.. പെട്ടെന്നൊരു സുപ്രഭാതത്തിൽ ജനങ്ങളിലേക്കെത്തുന്നത്.. കേസിന്റെ എല്ലാ കാര്യങ്ങളും വളരെയധികം രഹസ്യമായിരുന്നു എന്ന് പറയുന്നു.. എങ്ങനെയാണു ഈ കേസിലേക്ക് എത്തി പെട്ടത്.."

" മാത്യുവിന്റെ കമ്പനിയിൽ നിന്നും വിദേശത്തേക്ക് കടത്തപ്പെട്ട ഒരു കുട്ടിയുടെ ഫോൺ കാളിൽ നിന്നാണ് ആദ്യം ഈ രഹസ്യം പുറത്താക്കുന്നത്.. പെൺകുട്ടിയുടെ ഫാമിലി തന്നെയാണ് പരാതിയുമായി പൊലീസ് ന്റെ അടുത്ത് വരുന്നതും.. അവർക്ക് മാത്യുവിന്റെ ഭാഗത്തു നിന്നും ഭീഷണി ഉണ്ടായിരുന്നു.. അത്കൊണ്ട് തന്നെ കേസിലെ മുഴുവൻ പ്രതികളും ശിക്ഷിക്കപ്പെടുന്നത് വരെ പരാതിക്കാരെ കുറിച്ച് യാതൊരു ഡീറ്റൈൽസും ഞങ്ങൾക്ക് വെളിപ്പെടുത്താനാവില്ല.."

" സർ.. വിദേശത്തു അകപ്പെട്ട് പോയ പെൺകുട്ടികളുടെ കാര്യത്തിൽ എന്താണ് തീരുമാനം.. "

" അവരെ നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടങ്ങി കഴിഞ്ഞു.. ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്.. ഉടനെ തന്നെ അവരെ നാട്ടിലെത്തിക്കാനുള്ള കാര്യങ്ങൾ ചെയ്യുന്നതാണ്..."

" സർ..മാത്യു ഒരു സാദാരണ വ്യക്തിയല്ല.. സമൂഹത്തിൽ ഉന്നത നിലയിൽ ജീവിച്ചു പോന്നൊരു വ്യക്തി ആണ്..ഇതുവരെ യാതൊരു രീതിയിൽ ഉള്ള ക്രിമിനൽ റെക്കോർഡ്സും അയാളുടെ പേരിരില്ല.. അങ്ങനൊരു...

" No...അയാളൊരു മർഡർ കേസിലെ പ്രതിയാണ്.. ഇപ്പോൾ ജയിലിലുമാണ്.. എല്ലാം മനപാഠമാക്കുന്നതിനിടയിൽ മറന്നു പോയതാണോ.. അതോ മനഃപൂർവം വിട്ടു പോയതാണോ... "

തന്നോട് ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകനോട് മറു ചോദ്യം ആയിരുന്നു ശിവയുടെ ഭാഗത്തു നിന്ന് ഉണ്ടായത്.. അയാളെ അവനു ഇതിനു മുന്നേ തന്നെ അറിയാം...

Jayadeep Raj..
Brahma News..

മാത്യുവിന്റെ പാർട്ണർ ഷിപ്പിലുള്ള ചാനൽ ആണ്..

സ്വാഭാവികം..ഇങ്ങനെയുള്ള ചോദ്യങ്ങൾ അവൻ പ്രതീക്ഷിച്ചിരുന്നു.. മുൻപ് അയാളുടെ അറസ്റ്റ് നടന്ന സമയത്തും ആ ചാനലിൽ കൂടി  പോലീസിനെതിരെ പ്രത്യേകിച്ചും ശിവയ്‌ക്കെതിരെയും മാത്യുവിനെ അറസ്റ്റ് ചെയ്ത SI ജോഷ്വാ യ്ക്കും എതിരെയും ഒരുപാട് ആരോപണങ്ങൾ പടച്ചു വിട്ടിരുന്നു..

I CAN'T LOVE HIM!!Where stories live. Discover now