I CAN'T LOVE HIM..53

782 107 18
                                    

" Rechal.... "

ഫർണാണ്ടോയുടെ ശബ്ദം ഹാളിൽ മുഴങ്ങി കേട്ടിരുന്നു...

" എന്താ പപ്പാ.. എന്തിനാ വിളിച്ചത്..? "

കിച്ചണിൽ ഡിന്നറിനുള്ളത് എടുത്തു വെയ്ക്കുകയായിരുന്ന റേച്ചൽ ഹാളിലേക്ക് വന്നു...

" ആദി എവിടെ...? "

അവരെ കണ്ടതും അയാൾ ഗൗരവത്തിൽ ചോദിച്ചു..

" അവൻ... അവൻ.. പുറത്തു പോയി... "

അയാളുടെ ദേഷ്യത്തോടെയുള്ള മുഖം കണ്ടതും അവൾക്ക് ഭയം തോന്നുന്നുണ്ടായിരുന്നു...

" ആരുടെ കൂടെ..? ആരുടെ കൂടെയാണ് അവൻ പുറത്തു പോയിരിക്കുന്നത്...? "

അയാൾ വീണ്ടും ശബ്ദമുയർത്തി...

അയാളുടെ ഉച്ചത്തിലുള്ള സംസാരം കൊണ്ട് തന്നെ ബെല്ലയും മേരിയമ്മയും ഹാളിൽ എത്തിയിരുന്നു..

" അവൻ ഇവിടെ നിന്ന് ഒറ്റയ്ക്കാണ് പോയത്.. കൂടെ ആരുമുണ്ടായിരുന്നില്ല... "

" നീ അവന്റെ അമ്മ തന്നെയാണോ... ഈ സമയം പുറത്തേക്ക് പോകുമ്പോൾ ആരുടെ കൂടെയാണ്. എങ്ങോട്ടാണ് പോകുന്നതെന്ന് അറിയില്ലെന്ന് പറയാൻ നാണമില്ലേ നിനക്ക്... "

അയാൾ ദേഷ്യത്തിൽ അവളോട് ചോദിച്ചു കൊണ്ടിരുന്നു...

" അങ്ങനെ ചോദിച്ചാലും അവൻ പറയില്ലെന്ന് പപ്പയ്ക്ക് അറിയാമല്ലോ... പിന്നെ എവിടെ പോകുന്നു എങ്ങോട്ട് പോകുന്നു എന്നൊക്കെ ചോദിച്ചു വെയ്ക്കാൻ കൊച്ചു കുട്ടിയൊന്നുമല്ലല്ലോ അവൻ... അവൻ പോയത് പോലെ തന്നെ തിരിച്ചു വന്നോളും... "

ഈ ശീലങ്ങളൊക്കെ അവനെ പഠിപ്പിച്ചു വെച്ച ആള് തന്നെ അതേ കാര്യം പറഞ്ഞു തന്നെ ചോദ്യം ചെയ്യുന്നത് അവൾക്കിഷ്ടപെടുന്നുണ്ടായില്ല...

പലപ്പോഴും സ്വന്തം അമ്മയായ തന്നെ പോലും വക വെയ്ക്കാതെയുള്ള അവന്റെ അഹങ്കാരത്തോടെയുള്ള പെരുമാറ്റമൊക്കെ അയാൾ സപ്പോർട് ചെയ്തിരുന്നു.. അവന്റെ ഒരു കാര്യത്തിലും തീരുമാനം എടുക്കാൻ അയാൾ അവളെ സമ്മതിച്ചിരുന്നില്ല... അതിൽ പരാതി പറയുമ്പോഴൊക്കെ അവൻ സ്വയം എല്ലാം തീരുമാനിക്കാൻ പ്രാപ്തനാണ് എന്ന് പറഞ്ഞു അയാൾ അവളെ സമാധാനിപ്പിക്കുമായിരുന്നു...

I CAN'T LOVE HIM!!Where stories live. Discover now