I CAN'T LOVE HIM..52

789 100 27
                                    




" കിരൺ... പോർച്ചിലേക്ക് കയറ്റി ഇട്ടേക്ക്... "

വില്യം മന്ഷന് ഫ്രണ്ടിൽ കാർ നിർത്തി.. കിരണിന്റെ കയ്യിലേക്ക് ചാവി എറിഞ്ഞു കൊടുത്ത് ആദി ദൃതിയിൽ ഉള്ളിലേക്ക് കയറി...

വീട്ടിൽ നിന്നും റേച്ചൽ വിളിച്ചു അത്യാവശ്യം ആയി വരാൻ പറഞ്ഞത് കൊണ്ടാണ് അവൻ ഓഫീസിൽ നിന്നും ദൃതിയിൽ പോന്നത്... അവരുടെ സംസാരത്തിൽ നിന്നും എന്തോ ടെൻഷൻ ഉള്ളത് പോലെ അവന് തോന്നിയിരുന്നു...

" മമ്മാ... എന്താ പറ്റിയെ എന്തെങ്കിലും പ്രശ്നം ഉണ്ടോ..?
"

അവൻ റേച്ചലിന്റെ മുറിയിലേക്ക് ഓടി കയറി..അവിടെ റേച്ചലും മേരിയമ്മയും ബെല്ലയും ഉണ്ടായിരുന്നു...

" ചിന്നൂ... എന്ത് പറ്റി നിനക്ക്...? "

അവിടെ ബെഡിൽ നെറ്റിയിൽ ബാന്റെജ് ഒട്ടിച്ചു കിടക്കുന്ന ബെല്ലയെ കണ്ടതും അവൻ ടെൻഷനോടെ അവളുടെ അടുത്തിരുന്നു...

" എന്താ പറ്റിയെ..? "

ബെല്ലയുടെ പേടിച്ച മുഖം കണ്ടതും അവളുടെ മുടിയിൽ തലോടി സൗമ്യമായി അവൻ ചോദിച്ചു...

" ഞാൻ... ഞാൻ ഒന്ന് വീണതാ.. "

അവൾ പതിയെ പറഞ്ഞു.. കയ്യിലൊക്കെ വീണപ്പോൾ ഉരഞ്ഞത് പോലെ ചെറിയ ചുവന്ന പാടുകൾ ഉണ്ടായിരുന്നു..അവൻ ദേഷ്യപ്പെടുമോ എന്നുള്ള പേടി ഉണ്ടെന്ന് അവളുടെ മുഖത്ത് നിന്നും മനസിലാക്കിയെടുത്തത് കൊണ്ട് പറയുന്നത് കള്ളമാണെന്ന് മനസിലായെങ്കിലും അവൻ കൂടുതൽ ഒന്നും ചോദിച്ചില്ല..

" വേദനയുണ്ടോ..? "

" തല ചെറുതായി വേദനിക്കുന്നുണ്ട്... "

കൊച്ചു കുട്ടികളെ പോലെ ചിണുങ്ങി പറയുന്നവളെ കണ്ടതും അവനു ഒരു നിമിഷം പാവം തോന്നിപോയി...

" സാരമില്ല.. മാറിക്കോളും.. കുറച്ചു നേരം കണ്ണടച്ച് കിടന്നോ... "

അവൻ അവളുടെ തല ഭാഗത്തേക്കായി വന്നിരുന്നു... ചെറിയ രീതിയിൽ തലയിൽ മസ്സാജ് ചെയ്ത് കൊണ്ടിരുന്നു...

" മമ്മ പൊയ്ക്കോ... അടുത്ത് ഞാനിരുന്നോളാം.. "

അവിടെ നോക്കിയിരുന്ന റേച്ചലിനെയും മേരിയമ്മയെയും നോക്കി അവൻ പറഞ്ഞു..

I CAN'T LOVE HIM!!Onde histórias criam vida. Descubra agora