I CAN'T LOVE HIM...117 💘

1K 129 180
                                    

കണ്ണിലേക്കു തുളച്ചു കയറുന്ന വെട്ടം അറിഞ്ഞു കൊണ്ടാണ് ശരത് കണ്ണുകൾ ചുളിച്ചു കൊണ്ട് ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കുന്നത്... പാതി അടഞ്ഞ കണ്ണുകളെ തിരുമി കൊണ്ടവൻ പതിയെ കിടന്നിരുന്ന സോഫയിൽ എങ്ങനെയൊക്കെയോ എഴുന്നേറ്റിരുന്നു............

രാത്രി മുഴുവൻ സോഫയിൽ അഡ്ജസ്റ്റ് ചെയ്തു കിടന്നത് കൊണ്ടാവാം അവന് കഴുത്തും കയ്യുമൊക്കെ അനക്കുന്നതിൽ ചെറിയൊരു പ്രയാസം തോന്നിയിരുന്നു.........


എങ്കിലും ദേഹമൊന്ന് നീളം വലിഞ്ഞു കയ്യും കഴുത്തുമൊക്കെ അങ്ങോട്ടുമിങ്ങോട്ടും തിരിച്ചു കൊണ്ടവൻ പതിയെ കണ്ണുകൾ തുറന്നു........

" എന്റെ കർത്താവെ... ഇന്നലെ മുഴുവൻ ഈ സോഫയിൽ കിടക്കാനായിട്ട് എനിക്കെന്തിന്റെ കേട് ആയിരുന്നു........ "

അവനൊരു മുഷിച്ചിലോടെ കൈകൾ രണ്ടും മേലോട്ട് ഉയർത്തി വലിച്ചു വിട്ടു..... എഴുന്നേറ്റു പോകാനോ ഫ്രഷ് ആകാനോ തോന്നുന്നില്ല..മൊത്തത്തിൽ വല്ലാത്തൊരു ക്ഷീണം തോന്നുന്നു.... അതെന്തിനെന്ന് ചിന്തിക്കുന്നതിൽ കൂടുതൽ അവൻ ശ്രദ്ധിച്ചത് തന്റെ ഫ്ലാറ്റിന്റെ മെയിൻ ഡോർ തുറന്നു കിടക്കുന്നതാണ്........

" ഞാൻ ഇന്നലെ ഡോർ ഒന്നും അടച്ചില്ലേ... "

അവനൊരു നിമിഷം സംശയത്തോടെ മുൻ വാതിലിലേക്ക് നോക്കി ഇരുന്നു... താൻ എപ്പോൾ വന്നെന്നോ.... രാത്രിയിൽ സംഭവിച്ചതെന്തൊക്കെയെന്നോ... പാതി ഉറക്കത്തിൽ ഇരുന്നവന്റെ ഓർമയിൽ തെളിഞ്ഞിരുന്നില്ല... എങ്കിലും തനിക്ക് ചുറ്റും എന്തൊക്കെയോ weird ആയി സംഭവിക്കുന്നത് പോലെ മാത്രം അവന് ഫീൽ ചെയ്തു..............

" ഇനി വല്ല കള്ളന്മാരും വീട്ടിൽ കയറിയോ... ഹേയ്.... അതിന് വല്യ സാധ്യത ഒന്നുമില്ല.... ഇനി വല്ല പ്രേതവോ മറ്റും...........  "

മനസിൽ ചിന്തിച്ചു തീർന്നതേയുള്ളു... പേടിയോടെ ചുറ്റിനും ഒന്ന് നോക്കി വന്നതേയുള്ളു... തനിക്കു നേരെ വലത് ഭാഗത്തായി എന്തോ അനങ്ങുന്നത് പോലെ ഫീൽ ചെയ്തു തിരിഞ്ഞു നോക്കിയതും.........


" അമ്മേ......."

സോഫയുടെ വലതു ഭാഗത്തു അവനെ തന്നെ തുറിച്ചു നോക്കിയിരിക്കുന്ന രൂപം.... ഒറ്റ അലർച്ച ആയിരുന്നു..... പെട്ടന്ന് കണ്ട ഞെട്ടലിൽ ശരത് സോഫയിൽ നിന്ന് മറിഞ്ഞു വീണു.... അവന്റെ അലറലിന്റെ എഫക്റ്റിൽ ആവാം... ചെയറിൽ ഇരുന്നവനും അതേ സമയം തന്നെ പിന്നോട്ട് മറിഞ്ഞു ഭൂമി ദേവിയെ വന്ദിച്ചിരുന്നു...

I CAN'T LOVE HIM!!Where stories live. Discover now