I CAN'T LOVE HIM...102

1.1K 117 323
                                    

" ഇച്ചായാ... ഒന്ന്  പതുക്കെ... ഡ്രൈവ് ചെയ്... എനിക്ക് പേടിയാകുന്നു..... "

സോഫിയ ഭയത്തോടെ തനിക്കരികിലായി ഡ്രൈവിങ് സീറ്റിൽ ഇരിക്കുന്ന ബെഞ്ചമിനെ നോക്കി... അവരുടെ rqst കെട്ടിട്ടെന്നോണം അയാൾ പല്ലിറുമ്മി കൊണ്ട് ആക്‌സിസിലേറ്ററിൽ കാൽ അമർത്തി ചവിട്ടി ഡ്രൈവിംഗ് ഒന്ന് കൂടെ വേഗത്തിലാക്കി...

" ഇച്ചായാ... പ്ലീസ്..... "

അവർ വിളിക്കുന്നതൊന്നും അയാൾ അറിയുന്നില്ല എന്ന് മട്ട് ആയിരുന്നു ബെഞ്ചമിന്.. താൻ പറയുന്നതിന് അനുസരിച് വാഹനത്തിന്റെ വേഗത കൂടുന്നത് കണ്ടതും അവൾ ഭയത്തോടെ കണ്ണുകൾ ഇറുകെ അടച്ചിരുന്നു.....

പാർട്ടിയിൽ വന്ന ഗസ്റ്റുകളെയൊക്കെ പറഞ്ഞയച്ചതിനു ശേഷം അവർ കുറച്ച് ലേറ്റ് ആയിട്ടാണ് ഗസ്റ്റ് ഹൗസിലേക്ക് തിരിക്കുന്നത്... റാനിയ മാത്രം കിരണിനൊപ്പം നേരത്തെ മടങ്ങിയിരുന്നു.......

മകളുടെ എൻഗേജ്‌മെന്റിനു വിളിച്ചു വരുത്തിയ ബന്ധുക്കൾ... നടന്നത് മറ്റൊരു കാര്യം ആണെന്ന് അറിഞ്ഞതും എല്ലാവരിൽ നിന്നും ഒരുപാട് ചോദ്യങ്ങൾ ഉയർന്നിരുന്നു... അവർക്കെല്ലാം മുന്നിൽ മറുപടി പറഞ്ഞു നിൽക്കാൻ അവർ ഒരുപാട് കഷ്ടപ്പെട്ടു....

പറഞ്ഞ നുണകളൊക്കെ പകുതി പേർ വിശ്വസിച്ചപ്പോൾ ബാക്കി ആളുകളിൽ നിന്നും പരിഹാസ ചുവയുള്ള ചോദ്യങ്ങളും സംസാരങ്ങളും ആയിരുന്നു നിറഞ്ഞു നിന്നത്... അത് ബെഞ്ചമിനെ വല്ലാതെ ചൊടിപ്പിച്ചു.......

താൻ കരുതിയത് പോലെയൊന്നുമല്ല പാർട്ടിയിൽ നടന്നത്... ഈ വിവാഹം നടന്നാൽ കിട്ടുന്ന ലാഭങ്ങൾ... ആദിയുടെ father in low എന്ന സ്ഥാനം... റാനിയ വഴി കിട്ടാൻ പോകുന്ന വില്യം ഫാമിലിയുടെ അധികാരം...ആദിയുടെ ബിസിനസ്.. അങ്ങനെ കണക്ക് കൂട്ടിയിരുന്നതെല്ലാം ഒറ്റയടിക്ക് നഷ്ടം ആയിരിക്കുന്നു.....

അതിനെല്ലാം പുറമെ റാനിയയുടെ പാർട്ടിയിൽ വെച്ചുള്ള ഭീഷണിപ്പെടുത്തലും ബന്ധുക്കളുടെ പരിഹാസവും... എല്ലാം ഓർത്തു ഭ്രാന്ത്‌ പിടിച്ചൊരു അവസ്ഥയിൽ ആയിരുന്നു അയാൾ.....

" അവൾക്കെന്ത് ധൈര്യം ഉണ്ടായിട്ടാണ് എന്നെ പറ്റിക്കാൻ കൂട്ട് നിന്നത്... വെറുതെ വിടില്ല ഞാൻ.... "

I CAN'T LOVE HIM!!Where stories live. Discover now