I CAN'T LOVE HIM..115 🌀

933 123 139
                                    

" ചിന്നുവിന് വേണ്ടിയോ....? എന്തിന്...? ചിന്നുവും ശ്യാമും എന്താ ബന്ധം.....? അവൾക്ക് വേണ്ടി എന്തിനാ ശ്യാമിനെ.....? എന്തൊക്കെയാ പറയുന്നേ....? എനിക്കൊന്നും മനസിലാകുന്നില്ല........ "


റൂണിയോട് ചോദിക്കാനായി ലൂക്കിന് ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു..... അവൻ റൂണി പറഞ്ഞ കാര്യങ്ങളുടെ ഞെട്ടലിൽ ആയിരുന്നു.........

ആദിയെ പരിചയപെട്ടതിനു ശേഷം ആണ് അവൻ ചിന്നുവിനെ കാണുന്നത് തന്നെ.... അവൻ വഴിയാണ് ബാക്കിയുള്ള ഫ്രണ്ട്സ് അവളെ പരിചയപ്പെടുന്നത്... അവരെ അവൾക്ക് പരിചയപ്പെടുത്തി കൊടുത്തത് അവനാണ്.....അതിന് മുൻപ് ബെല്ല എന്നൊരാളെ അവനോ... അവന്റെ ഫ്രണ്ട്സൊ കണ്ടിട്ടില്ല..യാതൊരു പരിചയവും ഇല്ല............

അങ്ങനെ ഒരാൾക്ക് വേണ്ടിയാണ് രണ്ട് വർഷങ്ങൾക്ക് മുന്നേ തന്റെ കൂട്ടുകാരനെ ഇല്ലാതാക്കിയതെന്ന് പറഞ്ഞാൽ അവനെങ്ങനെ വിശ്വസിക്കും............

" ചിന്നുവിനെ ഞങ്ങൾക്കൊന്നും അറിയുക പോലും ഉണ്ടായിരുന്നില്ല.... പിന്നെ എങ്ങനെ ആണ്..... ശ്യാം അവളെ കണ്ടിട്ട് പോലുമില്ല..... അല്ലെങ്കിൽ തന്നെ അവൻ എന്ത് ചെയ്തിട്ടാ......"


അവനോരോ ചോദ്യങ്ങൾ ചോദിക്കുമ്പോഴും റൂണിയുടെ ചുണ്ടിൽ ചിരിയായിരുന്നു... കൂട്ടുകാരനെ അന്ധമായി വിശ്വസിച്ചു അവനെ കുറിച്ച് വേവലാതിയോടെ ചോദിച്ചിരിക്കുന്നവനെ കാണെ റൂണിക്ക് ഒരു മാത്ര സഹതാപം തോന്നിപോയി.............

താൻ പറയാൻ പോകുന്ന കാര്യങ്ങൾ അവനെ വിഷമിപ്പിക്കും... തകർത്തു കളയും... പക്ഷെ പറയാതിരിക്കാനാവില്ല... അവന്റെ കണ്ണീരിനു പോലും അർഹൻ അല്ലാത്തൊരുവന് വേണ്ടിയാണു പ്രാണനായി സ്നേഹിക്കുന്നവനെ വേദനിപ്പിക്കുന്നതെന്ന് അവൻ അറിഞ്ഞേ മതിയാവൂ.............

തന്റെ നിറഞ്ഞു വന്ന കണ്ണുകളെ തുടച്ചു കൊണ്ട് റൂണി അവനെ നോക്കി............അവൻ ഒരിക്കലും ഓർക്കാൻ ഇഷ്ടപെടാത്ത.... എന്നാൽ അവനൊരിക്കലും മറക്കാൻ കഴിയാത്ത കാര്യം ആണ്...അത് മറ്റൊരാളോടായി പറയേണ്ടി വരുന്നത് അവന് ഏറ്റവും വേദന ഉള്ള കാര്യം ആണ്...എന്നിരുന്നാലും ലൂക്കിനോടായി അത് പറയാൻ അവൻ തയ്യാറെടുത്തു കഴിഞ്ഞിരുന്നു........................

I CAN'T LOVE HIM!!Where stories live. Discover now