I CAN'T LOVE HIM...16

708 90 52
                                    

William mansion ന്റെ ഗേറ്റ് കടന്നു മുറ്റത്തേക്ക് ആദിയുടെ കാർ വന്നു നിന്നു.. അതിൽ നിന്നും ഇറങ്ങി ഡോർ വലിച്ചു അടച്ചു കൊണ്ട് അവൻ അകത്തേക്ക് പാഞ്ഞു..

അവന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നിരുന്നു.. ഫിലിപിന്റെ വായിൽ നിന്ന് വീണ വാക്കുകൾ അവന്റെ ഹൃദയത്തെ ഓരോ നിമിഷവും ചുട്ടു പൊള്ളിച്ചു കൊണ്ടിരുന്നു... അവന്റെ മുഖ ഭാവവും വരവും കണ്ട് അവിടെ ഉണ്ടായിരുന്ന മെയ്ഡ്സും മറ്റു സ്റ്റാഫുകളുമെല്ലാം ഓരോ സ്ഥലത്തേക്ക് പതിയെ വലിഞ്ഞു...

" മമ്മാ.... "

ഒത്ത നടുവിലുള്ള വലിയ ഹാളിൽ നിന്ന് കൊണ്ട് അവൻ ഉച്ചത്തിൽ വിളിച്ചു...അവന്റെ ഗംഭീര്യം നിറഞ്ഞ ശബ്ദം ആ mansion ന്റെ ഉള്ളിൽ മുഴങ്ങി കേട്ടു കൊണ്ടിരുന്നു....

" എന്താ... എന്താ കുഞ്ഞേ പ്രശ്നം.. എന്തിനാ ബഹളം വെയ്ക്കുന്നെ... "

അവന്റെ അടുത്തേക്ക് വന്നു കൊണ്ട് മേരിയമ്മ ചോദിച്ചു.. ആദിയുടെ ബഹളം കേട്ട് വന്നതായിരുന്നു അവർ. അവന്റെ മുറിവ് പറ്റിയ മുഖവും അലങ്കോലമായി കിടക്കുന്ന ഡ്രെസ്സും കണ്ടപ്പോൾ അവർക്ക് വേവലാതിയായി...

" നിങ്ങളാണോ എന്റെ അമ്മ... ഞാൻ അമ്മയെ അല്ലെ വിളിച്ചത്.. ആവശ്യമില്ലാത്ത കാര്യത്തിൽ ഇടപെടാൻ നിൽക്കണ്ട. വേലക്കാരി വേലക്കാരിയുടെ സ്ഥാനത് നിന്നാൽ മതി.. "

അവൻ അവരോട് ചൂടായി..

അവനെന്തൊക്കെയാ പറയുന്നത് പ്രവർത്തിക്കുന്നത് എന്നുള്ളത് അവന്റെ നിയന്ത്രണത്തിൽ ആയിരുന്നില്ല..

ആദിയുടെ സംസാരം അവരെ വേദനിപ്പിച്ചെങ്കിലും അവനതൊന്നും മനഃപൂർവം പറയുന്നതല്ലെന്നുള്ള വിശ്വാസത്തിൽ അവർ അവിടുന്ന് മാറി നിന്നു...

" മമ്മാ... "

റേചലിനെ കാണാത്തത് കൊണ്ട് അവൻ വീണ്ടും ഉറക്കെ വിളിച്ചു കൊണ്ടിരുന്നു...

" എന്താ ഇവിടെ... "

ആദിയുടെ ബഹളം കേട്ട് കൊണ്ട് ഫെർണാണ്ടസ് റൂമിൽ നിന്നും ഇറങ്ങി വന്നു..

" അമ്മയെവിടെ grandpa... "

ആദി അയാളുടെ നേരെ തിരിഞ്ഞു...

I CAN'T LOVE HIM!!Where stories live. Discover now