I CAN'T LOVE HIM..51

801 86 19
                                    

ക്ലാസ്സ്‌ കഴിഞ്ഞു കോളേജിന്റെ ഫ്രണ്ടിൽ ഭാസ്കരൻ മാമയെ കാത്തു നിൽക്കുകയായിരുന്നു ബെല്ല... ശിവയാണ് രാവിലെ അവളെ കോളേജിൽ ആക്കിയത്.. വൈകുന്നേരവും വരാമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നെ വിളിച്ചു അവന് വരാൻ കഴിയില്ലെന്ന് പറഞ്ഞിരുന്നു..

ആദ്യം അതിലൊരു കുഞ്ഞു പിണക്കം തോന്നിയെങ്കിലും ഇനി എപ്പോൾ വേണമെങ്കിലും കണ്മുന്നിൽ അവനുണ്ടാകുമല്ലോ എന്ന സന്തോഷത്തിൽ അവളുടെ പരിഭവമൊക്കെ ഇല്ലാതായിരുന്നു...

" മാമൻ ഇതെവിടെ പോയിരിക്കുവാ...? "

കുറച്ചു നേരമായിട്ടും ഭാസ്കരൻ ചേട്ടനെ കാണാത്തതിന്റെ മുഷിച്ചിലിൽ അവൾ വാച്ചിൽ സമയം നോക്കി സ്വയം പിറുപിറുത്തു കൊണ്ടിരുന്നു...

" അവരുടെ കൂടെ പോകാമായിരുന്നു... ഓഹ് വേണ്ട.. ആ തെണ്ടിയെങ്ങാനും അറിഞ്ഞാൽ പിന്നെ കോളേജിലും പോകേണ്ടെന്നൊക്കേ പറഞ്ഞു കളയും."

അവൾക്ക് മറ്റു കുട്ടികളെ പോലെ ഹോസ്റ്റലിൽ നിന്ന് ബസിലൊക്കെ കയറി ഫ്രീ ആയി നടക്കുന്നതാണ് താല്പര്യം.. പക്ഷെ ആദിയോ മമ്മയോ സമ്മതിക്കാത്തത് കൊണ്ട് എല്ലാത്തിനും കൂടെ ആളുകൾ ഉണ്ടാവും... വേണ്ടെന്ന് പറഞ്ഞാലും കേൾക്കില്ലെന്ന് മാത്രമല്ല ആദിയുടെ വഴക്ക് കൂടി കിട്ടുമെന്ന് അറിയാവുന്നത് കൊണ്ട് അവളും വാശി പിടിക്കാൻ പോകാറില്ല...

കുട്ടികളെല്ലാം ഒരു വിധം പോയി കഴിഞ്ഞിരുന്നു.. എന്നിട്ടും ആരും വരാത്തത് കൊണ്ട് വീട്ടിലേക്ക് വിളിക്കാനായി ഫോൺ എടുത്തതും അവളുടെ മുന്നിലേക്ക് ഒരു ബൈക്ക് വന്നു നിന്നു...

" ഇതാരാ... "

ബൈക്ക് കണ്ട് പരിജയം ഉണ്ടെങ്കിലും ഹെൽമെറ്റ്‌ വെച്ചിരിക്കുന്നതിനാൽ ആളെ മനസിലായിരുന്നില്ല.. അവളൊരു സംശയത്തോടെ നോക്കികൊണ്ടിരിക്കുമ്പോൾ ആണ് അയാൾ ഹെൽമെറ്റ്‌ ഊരി അവളെ ഇളിച്ചു കാണിക്കുന്നത്..

" രുദ്രേട്ടൻ... "

അവളുടെ കണ്ണുകൾ വിടർന്നു..തലയിൽ നിന്നും ഹെൽമെറ്റ്‌ മാറ്റി അവളെ നോക്കി ചിരിച്ചു കൊണ്ടിരിക്കുന്നവനെ അവൾ അത്ഭുതത്തോടെ നോക്കി നിന്നു...

I CAN'T LOVE HIM!!Wo Geschichten leben. Entdecke jetzt