I CAN'T LOVE HIM...116 ❤️‍🩹

1K 118 310
                                    

കിച്ചണിൽ കോഫി ഉണ്ടാക്കാനായി തയ്യാറെടുക്കുകയായിരുന്നു സെബാൻ......കോഫി മേക്കർ ഓൺ ചെയ്ത് വേണ്ട things എല്ലാം ആഡ് ചെയ്തതിന് ശേഷം അത് റെഡി ആയി വരുന്നതും നോക്കി സെബാൻ കിച്ചൺ കൌണ്ടറിൽ ചാരി നിന്നു...


സാധാരണ വർക്കിംഗ്‌ ഡേയ്‌സുകളിലെ വൈകുന്നേരത്തിൽ അവർ പുറത്തു നിന്നാണ് കോഫി കുടിക്കാറുള്ളത്....


ഓഫീസ് ടൈം കഴിഞ്ഞു രണ്ടാളും പുറത്ത് ഏതെങ്കിലും ഒരു കഫെയിൽ കയറും...കോഫി കുടിച്ചു കുറച്ചു സമയം അവിടെ സ്പെൻഡ്‌ ചെയ്ത ശേഷം വീട്ടിലേക്ക് മടങ്ങും....... ചില ദിവസങ്ങളിൽ വെറുതെ city മുഴുവൻ ഒന്ന് ചുറ്റി നൈറ്റ്‌ ഡിന്നറും കഴിഞ്ഞതിനു ശേഷമേ വീട്ടിൽ വരൂ.............


കുറച്ചു ദിവസങ്ങളായി അതെല്ലാം നിർത്തി വെച്ചിരിക്കുകയായിരുന്നു.... രണ്ടാളും തിരക്കിലായിരുന്നു.....ഇനി നാളെയൊരു ദിവസം.... അത് കൂടി കഴിഞ്ഞാൽ എല്ലാം പഴയത് പോലെയാക്കണം..... ഫിലിപ്പിന്റെ കൂടെ കുറച്ചധികം ടൈം സ്പെൻഡ്‌ ചെയ്യണം........


ഓരോന്നായി മനസിൽ തീരുമാനിച്ചുറപ്പിച്ചു നിൽക്കെ തന്നെ പിന്നിൽ നിന്ന് തന്റെ വയറ്റിലൂടെ ചുറ്റി വരുന്ന കൈകളെ സെബാൻ അറിഞ്ഞിരുന്നു......... ഒപ്പം ദേഹത്തായി അമരുന്ന ഭാരവും........


സെബാന്റെ ചുണ്ടോന്ന് വിടർന്നു... പതിയെ വയറിൽ ചുറ്റിയ കൈകൾ എടുത്ത് മാറ്റി പിന്നിലേക്ക് തിരിയവേ തന്നെ ഫിലിപ് സെബാന്റെ ദേഹത്തേക്ക് പൂർണമായി ചാഞ്ഞിരുന്നു.... സെബാന്റെ ഇരു വശത്തുമായി കൗണ്ടറിൽ കൈ കുത്തി ചെറു ചിരിയോടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു................


" ഹ്മ്മ്... എന്താ.....ഇവിടെന്താ കാര്യം...? "


മുന്നിൽ നിൽക്കുന്നവനെ ഒന്ന് അടിമുടി നോക്കി ചോദിക്കെ സെബാന്റെ നെറ്റി ചുളിഞ്ഞിരുന്നു...കിച്ചൺ ഏരിയ ഫിലിപ്പിന് അലർജിയാണ്... അങ്ങോട്ടേക്ക് അതികം കയറാറില്ല...... ചോദിച്ചാൽ പറയും ഇഷ്ടമില്ലെന്ന്..... ചൂട് വെള്ളം പോലും കരിയിച്ചു കളയുന്നവന് ഇഷ്ടക്കേട് തോന്നിയില്ലെങ്കിൽ ആണ് അത്ഭുതം............

I CAN'T LOVE HIM!!Where stories live. Discover now