I CAN'T LOVE HIM..30

761 83 59
                                    

" മാം... ബെഞ്ചമിൻ സർ വന്നിട്ടുണ്ട്.. "

ഹാളിൽ ബുക്ക്‌ വായിച്ചു കൊണ്ടിരുന്ന റേച്ചൽ സെക്യൂരിറ്റി സ്റ്റാഫിന്റെ ശബ്ദം കേട്ടതും അവിടെ നിന്നും എഴുന്നേറ്റു..

" അകത്തേക്ക് ഇരിക്കാൻ പറയ്.. "

" ok മാം... "

അവളുടെ അനുവാദം കിട്ടിയതും അയാൾ പുറത്തേക്ക് പോയി..

കുറച്ചു സമയത്തിന് ശേഷം ഏകദേശം അൻപതു വയസൊളം പ്രായം തോന്നിക്കുന്ന ഒരാൾ അകത്തേക്ക് കയറി വന്നു..

" ഹായ്... "

ഹാളിൽ നിൽക്കുന്ന റേച്ചലിനെ കണ്ടതും അയാൾ ഒരു ചിരിയോടെ ഉള്ളിലേക്ക് കടന്നു വന്നു..

അവളും ഒരു ചിരിയോടെ തന്നെ അയാളെ വരവേറ്റു...

" ഇരിക്ക്... "

അയാളോടായി പറഞ്ഞതിന് ശേഷം.. അവൾ അവിടെ നിന്ന മെയ്ഡ്നോട്‌ സൂചന കൊടുത്തതും അവർ അയാൾക്ക് കുടിക്കാനുള്ള ഡ്രിങ്ക്സ് എടുക്കാനായി അകത്തേക്ക് പോയി...

"  കുറെ നാളായല്ലോ കണ്ടിട്ട്... സുഖം ആണോ..?സോണിയും മോളുമൊക്കെ...?"

അവൾ അയാളെ നോക്കി...

" ഹ്മ്മ്.. Fine... എല്ലാവർക്കും സുഖം..ഇടയ്ക്ക് വരണമെന്ന് വിചാരിക്കും... സമയം കിട്ടണ്ടേ... "

" പപ്പ പറഞ്ഞിരുന്നു ഇന്ന് വരുമെന്ന്... ഒറ്റയ്ക്കാണോ വന്നത്..? അവരെ കൂടെ കൂട്ടായിരുന്നില്ലേ..? കുറെ ആയില്ലേ ഇന്ത്യയിലേക്ക് വന്നിട്ട്...? "

അവൾ അയാളോട് വിശേഷങ്ങൾ ചോദിച്ചു കൊണ്ടിരുന്നു...

" ഹേയ്... ഞാൻ ഒരു ബിസിനസ് മീറ്റിംഗ് ആയിട്ട് വന്നതല്ലേ... അവരെ കൂട്ടിയാൽ ശരിയാവില്ല...എനിക്കിന്ന് തന്നെ തിരിച്ചു പോകണം... "

ബെഞ്ചമിൻ ഇവരുടെ ഫാമിലി ഫ്രണ്ട് ആണ്..ഭാര്യക്കും മക്കൾക്കുമൊപ്പം ഓസ്ട്രേലിയയിൽ ആണ് സ്ഥിര താമസം..ഇടയ്ക്കൊക്കെ ഇന്ത്യയിൽ വരുമ്പോൾ വില്യമിൽ വന്നു പോകും..

" റാനിയ.. മോൾ ഇപ്പോൾ എന്ത് ചെയ്യുന്നു.. കുറെയായി കണ്ടിട്ട്... പഴയ പോലെ വിളിക്കാനൊന്നും ഇപ്പോൾ പറ്റുന്നുമില്ല... "

I CAN'T LOVE HIM!!Where stories live. Discover now