I CAN'T LOVE HIM...44

739 95 18
                                    

" സെബാ... "

ഫിലിപിന്റെ ദേഹത്തേക്ക് ഉയർത്തിയ തന്റെ കയ്യിൽ പിടുത്തമിട്ട് നിൽക്കുന്ന സെബാനെ കണ്ടതും ഫർണാണ്ടോയുടെ മുഖം ദേഷ്യത്തിൽ വലിഞ്ഞു മുറുകി...

" നീയോ... "

അയാൾ ഫിലിപിനെ വിട്ടു സെബാന്റെ നേരെ തിരിഞ്ഞിരുന്നു...

" തൊട്ട് പോകരുത് അവനെ... "

ഫർണാണ്ടോയുടെ കയ്യിലെ പിടുത്തം മുറുക്കി കൊണ്ട് തന്നെ സെബാൻ അയാളുടെ കൈകൾ താഴ്ത്തിയിട്ടു..

ദേഷ്യം കൊണ്ട് വിറഞ്ഞു നിൽക്കുകയായിരുന്നെങ്കിലും സെബാന്റെ പ്രവർത്തിയിൽ അയാൾ ചെറുതായി പതറി പോയി...

വളരെ ശാന്തമായിരുന്നു സെബാന്റെ മുഖം.. പക്ഷെ ആ ശബ്ദത്തിൽ നിറഞ്ഞു നിന്നിരുന്ന ആജ്ഞയും കണ്ണുകളിലെ ഭാവവും ഫർണാണ്ടോയ്ക്ക് മാത്രമല്ല.. ഇത്രയും നാള് കൂടെ ജീവിച്ച ഫിലിപിനു പോലും അപരിചിതമായിരുന്നു...

" ഇനി മേലാൽ ഫിലിപിന് നേരെ നിങ്ങളുടെ കൈ ഉയർത്തരുത്... "

ഫർണാണ്ടോയുടെ മുന്നിൽ നിന്നും ഫിലിപിനെ പിടിച്ചു മാറ്റികൊണ്ട് സെബാൻ അയാളോട് ഭീഷണി സ്വരത്തിൽ പറഞ്ഞു...

" അത് പറയാൻ നിനക്കെന്ത് അവകാശം.. ഇതെന്റെ മകൻ ആണ്...ഞാൻ ഇവനെ തല്ലും ചിലപ്പോൾ കൊല്ലും.. അതെന്റെ ഇഷ്ടം.. നീയെന്നെ എന്ത് ചെയ്യും... ഹാ.. നീ എന്നെ എന്ത് ചെയ്യുമെന്ന്...? "

" കൊല്ലും... "

ഫർണാണ്ടോ ദേഷ്യത്തിൽ ചീറി വന്നെങ്കിലും സെബാന്റെ കൂൾ ആയ മറുപടി കേട്ടതും ഒരു നിമിഷം അവിടെ സ്തംഭിച്ചു നിന്നു പോയി...അയാൾ സെബാന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു...

ഫിലിപിന്റെ അവസ്ഥയും മറിച്ചായിരുന്നില്ല.. എപ്പോഴും തന്റെ പപ്പയെ ഭയത്തോടെ നോക്കിയിരുന്നവൻ ഇന്ന് അയാളെ ഭീഷണിപ്പെടുത്തുന്നത് കണ്ട് ഒന്നും മനസിലാവാതെ അയാൾ നിന്നു...

അവർ രണ്ടും അന്തിച്ചു നിന്നിരുന്നെങ്കിലും സെബാന് മാത്രം ഒരു കുലുക്കവുമുണ്ടായിരുന്നില്ല...അവിടെ ഇപ്പോഴും വലിയ ഭാവ വിത്യാസം ഒന്നുമില്ലാതെ അയാളെ തന്നെ നോക്കി നിൽക്കുകയാണ് സെബാൻ...

I CAN'T LOVE HIM!!Where stories live. Discover now