I CAN'T LOVE HIM...46

834 92 38
                                    

ഓഫീസിലെ തന്റെ കേബിനിൽ ഇരുന്നു കാര്യമായി വർക്കുകൾ ചെയ്തു തീർത്തു കൊണ്ടിരിക്കുകയാണ് സെബാൻ... രണ്ട് മൂന്ന് ദിവസം കമ്പനിയിൽ നിന്നും ലീവ് ആയിരുന്നത് കൊണ്ട് തന്നെ.. .. ഫയലുകൾ ചെക് ചെയ്യാനും സൈൻ ചെയ്യാനുമൊക്കെയായി..പെന്റിങ് വർക്കുകൾ ഒരുപാട് ഉണ്ടായിരുന്നു...

ഓരോന്ന് ചെയ്യുന്നതിനിടയിൽ സെബാൻ തൊട്ടടുത്ത കേബിനിൽ ഇരിക്കുന്ന ഫിലിപിനെ ശ്രദ്ദിക്കുന്നുമുണ്ട്.. ഈ ലോകത്തെ അല്ലെന്ന പോൽ കാര്യമായ ആലോചനയിൽ ആണ് ഫിലിപ്.. ഇടയ്ക്ക് നെറ്റി ചുളിക്കുന്നതും.. തലയ്ക്കു കൈ കൊടുക്കുന്നതിൽ നിന്നുമൊക്കെ സീരിയസ് ആയ എന്തോ പ്രശ്നം ആണെന്ന് അയാൾക്ക് മനസിലായി...

അടുത്തേക്ക് പോകണം.. കാര്യം ചോദിക്കണമെന്നുമൊക്കെ ഉണ്ടായിരുന്നെങ്കിലും വർക്കുകൾ പെന്റിങ് ആയിരുന്നത് കൊണ്ട് ബ്രേക്ക്‌ ടൈമിൽ ചോദിച്ചറിയാമെന്ന് അയാൾ മനസ്സിൽ കരുതി..

കുറച്ചു സമയം കഴിഞ്ഞതും.. തന്റെ കേബിന്റെ ഡോർ തുറക്കുന്നതും ചെയർ വലിച്ചു തന്റെ അടുത്തേക്ക് വന്നിരിക്കുന്ന ആളെയും കണ്ടെങ്കിലും വലിയ മൈൻഡ് ഇല്ലാത്തത് പോലെ സെബാൻ ലാപ്ടോപിലേക്ക് തന്നെ നോക്കിയിരുന്നു... അടുത്തങ്ങനെയൊരാൾ ഇരിക്കുന്ന യാതൊരു ഭാവവും അയാൾ കാണിച്ചില്ല...

ഫിലിപിനെ ഒന്ന്  നോക്കിയ ശേഷം സെബാൻ തന്റെ വർക്കുകൾ ചെയ്തു കൊണ്ടിരുന്നു.. രണ്ട് പേരും  എല്ലാ കാര്യത്തിലും ഒരുമിച്ച് ആണെങ്കിലും ഓഫീസിൽ രണ്ട് ക്യാബിൻ ആക്കിയത് സെബാന്റെ നിർബന്ധം ആയിരുന്നു... കാരണം ഫിലിപിന്റെ കയ്യിലിരുപ്പ് തന്നെ.. വെറുതെ എന്തിനാ ഓഫീസിലെ സ്റ്റാഫുകളെ വഴി തെറ്റിക്കുന്നത്....

കുറച്ചു സമയം കഴിഞ്ഞതും ചെയ്തു കൊണ്ടിരുന്ന വർക്ക്‌ stop ചെയ്തു സെബാൻ ഫിലിപിനെ നോക്കി കണ്ണുരുട്ടി...

" ഫെലി... തന്നോട് ഞാൻ പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്.. ഒരു കാര്യം ചെയ്തു കൊണ്ടിരിക്കുമ്പോൾ വെറുതെ എന്റെ മുഖത്തേക്ക് ഇങ്ങനെ നോക്കിയിരിക്കരുതെന്ന്... "

ലാപ്ടോപിലേക്ക് മാത്രം ശ്രദ്ദിച്ചു കൊണ്ട് വർക്ക്‌ ചെയ്യുന്നുണ്ടെങ്കിലും അടുത്തിരിക്കുന്ന ഫിലിപിന്റെ നോട്ടം തന്റെ മുഖത്തേക്കാണെന്ന് സെബാന് മനസിലാക്കുന്നുണ്ടായിരുന്നു...സെബാന് ഏറ്റവും ഇറിറ്റേറ്റിങ് ആയിട്ടുള്ള കാര്യമാണ്... ഒരു കാര്യവുമില്ലാതെ മുഖത്തേക്ക് നോക്കിയിരിക്കുന്നത്...

I CAN'T LOVE HIM!!Where stories live. Discover now