I CAN'T LOVE HIM...110 ❤️‍🔥

966 109 119
                                    

" അഭീ........"

ക്രിസ്റ്റിക്ക് പുറകെ റോഡ് മുറിച്ചു കടക്കുന്ന അഭിയെ കണ്ട് കൊണ്ടാണവൻ വെളിയിലേക്ക് ഇറങ്ങിയത്... അഭി ക്രിസ്റ്റിയിൽ മാത്രം നോട്ടമെയ്തു നടന്നപ്പോൾ ലൂക്കിന്റെ കണ്ണുകൾ അവനെ ലക്ഷ്യം വെച്ച് പാഞ്ഞു വരുന്ന വാഹനത്തിൽ ആയിരുന്നു.........

എന്തോ അവനെ തന്നെ തിരക്കി വരുന്നത് പോലെ... മനഃപൂർവം അപകടമുണ്ടക്കണമെന്ന് കരുതി പാഞ്ഞടുക്കുന്നത് പോലെ തോന്നിയവന്...കാരണം.......

അങ്ങ് ദൂരെ ദൂരെ നിന്ന് തന്നെ റോഡിൽ നിൽക്കുന്ന അഭിയെ കണ്ടിട്ടും നിർത്തുകയോ ഹോൺ അടിക്കുകയോ ചെയ്യുന്നില്ല... പകരം ഒന്ന് കൂടി വേഗത കൂട്ടിയത് പോലെ.......ആ കാഴ്ച കണ്ടിറങ്ങി വരവേ ലൂക്കിന്റെ നെഞ്ച് ഒന്ന് ആളിയിരുന്നു......

" അഭീ.....മാറി നിൽക്കെടാ...."

വീണ്ടും അവന്റെ പേര് ഉച്ചത്തിൽ വിളിച്ചു കൊണ്ട് ലൂക്ക് അവനരികിലേക്ക് തന്നെ കൊണ്ട് ആവും വിധം വേഗത്തിലോടിയെത്തി ... അവന്റെ ഉച്ചത്തിലുള്ള വിളിയാൽ ക്രിസ്റ്റിയിൽ നിന്ന് കണ്ണുകൾ മാറ്റി തിരിഞ്ഞ അഭിയും കാണുന്നത് തനിക്ക് നേരെ പാഞ്ഞു വരുന്ന വാഹനത്തെ ആണ്.........

ഒരു നിമിഷം തറഞ്ഞു നിന്ന് പോയി അവൻ... റോഡിന്റെ നടുവിൽ നിന്നും സൈഡിലേക്ക് ചാടി മാറാൻ ഹൃദയം മുറവിളി കൂട്ടി കൊണ്ടിരുന്നു... പക്ഷെ......!! ശരീരം അതിനെ കേൾക്കുന്നില്ല....

കാൽ ഒന്ന് ചലിപ്പിക്കാൻ പോലുമാവാതെ ആ ഷോക്കിൽ തറഞ്ഞു നിന്ന് പോയിരുന്നു അവൻ.. കണ്ണുകൾ തുറിച്ചു അതിലേക്ക് തന്നെ നോക്കി നിന്ന് പോയി അവൻ....നെഞ്ച് പെരുമ്പറ മുഴങ്ങി കേട്ട് കൊണ്ടിരുന്നു..........

തൊട്ടടുത്തെത്തിയ വാഹനത്തിന്റെ കണ്ണ് തുളച്ചു കയറുന്ന വെട്ടം മുഖത്തേക്ക് അടിച്ചതും അവൻ കണ്ണുകൾ ഇറുക്കി അടച്ചു...ആ വണ്ടിയുടെ ഇരമ്പൽ തൊട്ട് അടുത്തെത്തിയതും അവൻ ചെവികൾ പൊത്തി നിന്നു....അവിടെ നിന്നൊന്ന് ചലിക്കാൻ പോലും തനിക്ക് കഴിയുന്നില്ല...ഇത് തന്റെ അവസാന നിമിഷം ആകുമെന്ന് അവൻ ഉറപ്പിച്ചു........

I CAN'T LOVE HIM!!Where stories live. Discover now