I CAN'T LOVE HIM...7

893 85 56
                                    

" പപ്പാ... ഈ റിമോട് ഇങ്ങു തരുന്നുണ്ടോ... "

" ഇല്ല ഞാൻ തരില്ല... എനിക്ക് കാണണം... "

" പപ്പാ... അതിങ് തന്നെ... "

" തരത്തില്ലെന്ന് പറഞ്ഞില്ലേ... നീ ഉണ്ടായതിൽ പിന്നെ.. മനുഷ്യന് ഇഷ്ടത്തിൽ ഒരു ചാനൽ വെക്കാൻ പറ്റിയിട്ടില്ല... ഇന്നലെ എനിക്ക് കാണാൻ പറ്റിയില്ല... ഇന്നെങ്കിലും എനിക്ക് കാണണം... "

രാവിലെ ഹാളിൽ ഇരുന്നു ടീവി റിമോട്ടിനു വേണ്ടി അടിയിടുകയാണ് അപ്പുവും അല്ലുവും.... "

" പപ്പാ... Pls പപ്പാ... ഇപ്പൊ സ്‌പൈഡർ മാൻ തുടങ്ങും എനിക്ക് കാണണം.... ആ റിമോട് ഇങ്ങു താ... "

" തരില്ല പറഞ്ഞാൽ തരില്ല... അവന്റെയൊരു സ്‌പൈഡർ മാൻ... ചുമ്മാ ചിലന്തി വലയും കൊണ്ട് പിള്ളേരെ പറ്റിക്കാൻ ഇറങ്ങിയേക്കുവാന്... അത് കണ്ട് തുള്ളാൻ ഒരുത്തനും... മാറി പൊക്കോ ചെക്കാ... എന്റെ കയ്യിന്നു വാങ്ങിക്കും നീ... "

" അമ്മാ.... ഈ പപ്പാ എന്നെ തല്ലുവാ... ഓടി വാ... "

അല്ലു ഹാളിൽ കിടന്നു ഉറക്കെ വിളിച്ചു കൂവി...

" ടാ... എപ്പോഴാടാ... ഞാൻ നിന്നെ തല്ലിയെ... നുണ പറയുന്നോടാ കുരുട്ടെ...

അപ്പു അല്ലുവിന്റെ നേരെ നോക്കി കണ്ണുരുട്ടി...

" എന്നതാ ഇവിടെ കിടന്നു കൂവുന്നേ... എന്നാ ഇച്ചായാ... "

അല്ലുവിന്റെ ബഹളം കേട്ട്... അടുക്കളയിൽ നിന്ന സൂസനും... മുറ്റത് തുണി വിരിച്ചു നിന്നോണ്ടിരുന്ന സാരയും ഹാളിൽ എത്തി....

" കർത്താവെ അമ്മച്ചി... "

അപ്പു അല്ലുവിനെ ഒരു ദയനീയ ഭാവത്തിൽ നോക്കി...

എന്നാൽ സൂസനെ കണ്ടതും... അല്ലു കള്ള കരച്ചിൽ ഉച്ചത്തിൽ ആക്കി...

" ഈ പപ്പാ സ്‌പൈഡർ മാൻ കാണാൻ റിമോട് തരുന്നില്ല അമ്മാമേ... ഞാൻ ചോദിച്ചപ്പോൾ എന്നെ ഇവിടെ പിച്ചി... "

അല്ലു കൈ കാണിച്ചു കൊണ്ട് പറഞ്ഞു...

" എന്നതാടാ മുതുക്കാ നിനക്ക് ...ഇച്ചിരി ഇല്ലാത്ത കൊച്ചിന്റെ കൂടെ അടിയിടുന്നു... "

" എന്റെ പൊന്നമ്മച്ചി ഞാനൊന്നും ചെയ്തില്ല... ആകെ ദേ... ഈ പരിപാടി കാണാൻ റിമോട് തരത്തില്ലെന്ന് പറഞ്ഞു... അതിന ചുമ്മാ പിച്ചിയെന്ന് പറഞ്ഞു നുണ പറയുന്നേ... "

I CAN'T LOVE HIM!!Where stories live. Discover now