I CAN'T LOVE HIM..58

909 95 47
                                    

തന്റെ ദേഹത്തേക്ക് എന്തോ ഭാരം വന്നു അമരുന്നത് പോലെ തോന്നിയിട്ടാണ് ആദി കണ്ണ് തുറക്കുന്നത്...
ഉറക്കം മുറിഞ്ഞ ചടപ്പോടെ കണ്ണ് വലിച്ചു തുറന്നു അവൻ ചുറ്റിനും നോക്കി.... നേരെ മുന്നിൽ ചുവരിൽ വലുതായി പതിപ്പിച്ചിരിക്കുന്ന ഫോട്ടോയിലേക്കാണ് ആദ്യം അവന്റെ നോട്ടം എത്തിയത്...

ആ ഫോട്ടോയിൽ ചിരിച്ചു കൊണ്ട് നിൽക്കുന്നവനിൽ കണ്ണുടക്കിയതും അവന്റെ നെറ്റി ചുളിഞ്ഞു...
"ഇന്നത്തെ ദിവസം പോയിക്കിട്ടി.."
സ്വയം പിറുപിറുത്തുകൊണ്ടവൻ എഴുന്നേറ്റ് ഇരിക്കാൻ നോക്കി...

അനങ്ങാൻ പറ്റുന്നില്ല..!!

കയ്യും കാലും പിടിച്ചു കെട്ടി വെച്ചിരിക്കുന്നത് പോലെ ലോക്ക് ചെയ്തു വെച്ചിരിക്കുകയാണ്....

" ഇതെന്താ ഇത്.."

അവൻ സൈഡിലേക്ക് തല ചെരിച്ചു നോക്കി..ഒരു കയ്യും കാലും അവന്റെ ദേഹത്തേക്ക് എടുത്തിട്ട് സുഖമായി ഉറക്കത്തിലാണ് ശിവ...ആദിക്ക് അനങ്ങാൻ പോലും വയ്യാത്ത അവസ്ഥ..

രാത്രിയിലെ അടിയും വഴക്കുമൊക്കെ കാരണം ആദിയുടെ കയ്യിന്നു നല്ലോണം വാങ്ങി കൂട്ടിയതിനു ശേഷം കിടക്കാൻ നേരം അവന്റെ കൂടെ വന്നു കിടന്നതാണ്...

കുറെ ഇറങ്ങിപോകാൻ പറഞ്ഞു വഴക്കുണ്ടാക്കിയെങ്കിലും ശിവയ്ക്ക് ഒരു കൂസലും ഉണ്ടായിരുന്നില്ല.. എന്ത് പറഞ്ഞാലും ഇനി മാറി പോകില്ലെന്ന് അറിയാവുന്നത് കൊണ്ട് അവനും പിന്നെയൊന്നും പറയാൻ പോയില്ല...

" എന്തൊക്കെ ആയിരുന്നു.. മുട്ടില്ല.. തട്ടില്ല... സൈഡിൽ ഒതുങ്ങി കിടന്നോളാം.. എന്നിട്ട് ഇപ്പോൾ എന്റെ നെഞ്ചത്തായി.. "

അവൻ ശിവയെ നോക്കി പിറുപിറുത്തു കൊണ്ട് അവന്റെ കയ്യുടെ അടിയിൽ നിന്നും തന്റെ കൈ രണ്ടും വലിച്ചെടുത്തു...

" ഇവനിത്ര മുതുക്കനായിട്ടും ഈ സ്വഭാവമൊന്നും മാറ്റാനായിട്ടില്ലേ... അവന്റെ കാല് തന്റെ ദേഹത്തു നിന്നു എടുത്തു മാറ്റുന്നതിനിടയിൽ ആദി സ്വയം ചോദിച്ചു..

ആ സമയം അവന്റെയുള്ളിൽ അവരുടെ ചെറുപ്പ കാല ഓർമ്മകൾ ആയിരുന്നു..

I CAN'T LOVE HIM!!Where stories live. Discover now