I CAN'T LOVE HIM...43

788 89 21
                                    

സമയം രാത്രി 1.00

നഗരാതിർഥിയിൽ ആൾ താമസം അധികമില്ലാത്ത ഏരിയയിൽ വിശാലമായൊരു സ്ഥലത്തു ചുറ്റു മതിലുകളാൽ വലയം ചെയ്യപ്പെട്ട് ഏതോ കമ്പനിയുടെ ഗോഡൗൺ എന്ന് തോന്നിപ്പിക്കുന്നത് പോലെയുള്ള കെട്ടിടം...

അടുത്തെങ്ങും അതികം വീടുകളോ മറ്റു സ്ഥാപനങ്ങളോ ഇല്ല... അത്കൊണ്ട് തന്നെ വലിയ ശബ്ദ കോലാഹലങ്ങൾ ഒന്നുമില്ല...എങ്ങും കട്ട പിടിച്ച ഇരുട്ട് മാത്രം...ഇടയ്ക്കിടെയുണ്ടാകുന്ന ചീവിടുകളുടെ ശബ്ദം ഒഴിച്ച് മുഴുവനും രാത്രിയുടെ നിശബ്ദതയാൽ മൂടപ്പെട്ടിരിക്കുന്നു...

ഗോഡൗണിനു മുന്നിലൂടെ അവിടുത്തെ കാവലാളുകൾ എന്ന് തോന്നിപ്പിക്കുന്ന കുറച്ചാളുകൾ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ട്....

" ഹേയ്... മുത്തു.. നിനക്ക് ഇന്ന് നൈറ്റ്‌ ഡ്യൂട്ടി ഇല്ല... വീട്ടിലേക്ക് പൊയ്ക്കോ.. ഇവിടെ ഞാനുണ്ടാകും.. ഞാൻ നോക്കിക്കോളാം... പോകുമ്പോൾ അവരെയും കൂടെ കൂട്ടിക്കോ..."

അവിടെ ഗേറ്റ് നു അടുത്ത് കാവൽ നിന്നിരുന്ന പയ്യനോട് വേറൊരാൾ വന്നു പറഞ്ഞു...

" അതെന്താ...എന്തെങ്കിലും പ്രശ്നം ഉണ്ടോ...? "

" ഹേയ്... പ്രശ്നം ഒന്നുമില്ല... കുറച്ചാളുകൾ വരുന്നുണ്ട്.. അവന്മാർ കണ്ടാൽ ശരിയാവില്ല... ഇത് വേറെ ഡീലിങ്ങ്സ് ആണ്.. റെയ്ജൻ സർ പ്രത്യേകം വിളിച്ചു പറഞ്ഞതാണ്... നീ അവരെയും കൂട്ടി പൊയ്ക്കോ.. സാറുമാർ വരാൻ സമയം ആയിട്ടുണ്ട്... "

" ഓക്കേ.. അണ്ണാ...ഇന്നെങ്കിലും നേരെ ചൊവ്വേ കിടന്നുറങ്ങാമല്ലോ... "

" ഹ്മ്മ്.. ഹമ്... നീ വിട്ടോ... "

ചിരിച്ചു കൊണ്ട് പറയുന്ന മുത്തുവിനെ നോക്കി അയാൾ അകത്തേക്ക് കടന്നു...

അവിടെ രാത്രി ഇങ്ങനെയുള്ള രഹസ്യ മീറ്റിങ്ങുകൾ ഒക്കെ നടക്കുന്ന കാര്യം അറിയാവുന്നത് കൊണ്ട് തന്നെ മുത്തുവിന് അത് വലിയ വിഷയം ആയിരുന്നില്ല..

അവൻ ഒരു ദിവസത്തെ ജോലിയിൽ നിന്നും ഒഴിവായതിന്റെ സന്തോഷത്തിൽ ബാക്കിയുള്ളവരെ കൂട്ടി അവരുടെ വീടുകളിലേക്ക് പോയി...

I CAN'T LOVE HIM!!Where stories live. Discover now