I CAN'T LOVE HIM..32

889 99 32
                                    

" നീ.. എനിക്ക് മിഖായേലിനെ കണ്ട് പിടിച്ചു തരണം... "

" What....!!"

ലൂക്കിന്റെ ആവശ്യം കേട്ടതും ആദി കണ്ണ് മിഴിച്ചു...

" എന്താ പറ്റൂലെ... "

മുഖവും വീർപ്പിച്ചു പരിഭവത്തോടെയാണ് ആദിയെ നോക്കിയിരിക്കുന്നത്... ലോകത്തുള്ള സകല നിഷ്കളങ്ക ഭാവവും മുഖത്ത് വരുത്തി വെച്ചിട്ടുണ്ട്...

" നടക്കൂല്ല മോനെ... വേറെ വല്ലതും പറ... "

ലൂക്കിന്റെ എല്ലാ അടവുകളും അറിയാവുന്നത് കൊണ്ട് തന്നെ ആദി അവന്റെ മുഖത്തേക്ക് പോലും നോക്കാൻ പോയില്ല...

" ഇത് ചീറ്റിങ്ങ് ആണ് ആദി.. നീ എന്നോടു സത്യം ചെയ്തതാ.... "

" ഞാനറിഞ്ഞോ.. നീ ഈ ആഗ്രഹം ആണ് പറയുന്നതെന്ന്... "

" ഈ ആഗ്രഹത്തിന് എന്താ കുഴപ്പം... ☹️☹️"

" കുഴപ്പം മാത്രമേയുള്ളു..
വേറെന്ത് വേണമെങ്കിലും ചോദിച്ചോ...? ഞാൻ ചെയ്തു തരാ... ഇത് നടക്കില്ല... "

ആദി തറപ്പിച്ചു പറഞ്ഞു..

" അപ്പോൾ നിനക്ക് മിഖായേലിനെ നേരത്തെ അറിയാമല്ലേ.. "

ലൂക്ക് ആദിയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി..

" what... എനിക്കെങ്ങനെ അറിയാം...? നീയിതെന്തൊക്കെയാ പറയുന്നേ..? "

" പിന്നെ നീ എന്താ.. ഇത്ര തറപ്പിച്ചു പറയുന്നത് ഇത് നടക്കില്ലെന്നു... ഞാൻ നിന്നോട് ഇതിനു മുൻപ് ഒരു തവണ മാത്രമേ മിഖായേലിനെ പറ്റി പറഞ്ഞിട്ടുള്ളു.. അതും പേര് മാത്രം... പിന്നെ ഇന്ന് പെട്ടന്ന് കേട്ടയുടനെ നീ എന്തിനാ ഇങ്ങനെ റിയാക്ഷൻ ചെയ്യുന്നത്... സത്യം പറ.. ആദി... നിനക്ക് അയാളെ അറിയോ...? "

അത്ര നേരമുണ്ടായിരുന്ന കളിയും തമാശയുമെല്ലാം നിർത്തി ലൂക്ക് സീരിയസ് ആയി...

" നീ... നീ ഇതെന്തൊക്കെയാ ചിന്തിച്ചു കൂട്ടുന്നത്.. ലൂക്കാ... എനിക്കവനെ അറിയില്ല.... നീ പറയുന്നതിന് മുൻപ് ഞാൻ.. ഞാൻ കേട്ടിട്ടുണ്ട്... അല്ലാതെ ഞാൻ എങ്ങനെ... അറിയാനാ... "

ആദി വെറുതെ നിലത്തേക്ക് നോക്കിയിരുന്നു...

" ആർക്കും അറിയില്ല.. അയാളെ പറ്റി... അന്നെഷിച്ചു അന്നെഷിച്ചു.. ഞാൻ മടുത്തു... നീയെങ്കിലും എന്നെയൊന്നു ഹെല്പ് ചെയ് ആദി... പ്ലീസ്.... "

I CAN'T LOVE HIM!!Kde žijí příběhy. Začni objevovat