I CAN'T LOVE HIM...20

770 102 46
                                    

" രണ്ട് ദിവസമായി തുടങ്ങിയ തലവേദന ആണ്.. ഇതെന്താ ഇങ്ങനെ... ഭാസ്കരേട്ടനെ കൂടെ കൂട്ടമായിരുന്നു.. "

വീട്ടിലേക്ക് ഡ്രൈവ് ചെയ്ത് പോകുന്നതിനിടയിൽ ആദി
നെറ്റി ചുളിച്ചു കൊണ്ട് മനസ്സിൽ ഓർത്തു...

ആദിയുടെ ഡ്രൈവർ ആണ് ഭാസ്കരൻ..വര്ഷങ്ങളായി അവന്റെ കൂടെയുണ്ട് അയാൾ...പക്ഷെ ഡ്രൈവിംഗ് ആദിയുടെ ക്രെസിനസ് ആയത് കൊണ്ട് തന്നെ പുള്ളിക് ഫുൾ ടൈം വീട്ടിൽ ഇരിക്കാൻ ആണ് വിധി...

കുറച്ചു ദൂരം കൂടി ചെന്നതും തന്റെ വണ്ടിക്ക് നേരെ ആരോ കൈ വീശുന്നത് കണ്ട് അവൻ പതിയെ സ്പീഡ് കുറച്ചു..

" ഇതാരാ.. രാത്രി ഈ സമയത്ത്... "

മനസിൽ ചിന്തിച്ചു കൊണ്ട് അവൻ അവരുടെ അടുത്തേക്ക് വാഹനം ഒതുക്കി.ആരാണെന്നു നോക്കി...

" ശ്വേത.. താനെന്താ ഇവിടെ...? അതും ഈ സമയത്ത്...? "

അവൻ കാറിന്റെ ഗ്ലാസ്‌ താഴ്ത്തി കൊണ്ട് ചോദിച്ചു...

" ഓഹ്.. സർ... സർ ആയിരുന്നോ...ഞാനൊരു ഫ്രണ്ടിന്റെ വീട്ടിൽ പോയി വരുന്ന വഴി ആയിരുന്നു.. സ്കൂട്ടി വഴിയിൽ വെച്ച് നിന്ന് പോയി... കുറെ നേരമായി ഇവിടെ നിൽക്കുന്നു.. ആരും ഹെല്പ് ചെയ്തില്ല... വീട്ടിലേക്ക് വിളിക്കാമെന്ന് വെച്ചാൽ ഫോൺ ഓഫ്‌ ആയിപോയി..."

അവൾ ഒരു വിഷമത്തോടെ അവനെ നോക്കി....

അവൾ പറയുന്നത് കേട്ട് ആദി ചുറ്റിനും നോക്കി... ചുറ്റിനും ഒറ്റ മനുഷ്യർ ഇല്ല കടയോ വീടോ ഒന്നും തന്നെ അടുതില്ല... ആ സ്ഥലത്തു ആണ് ശ്വേത വന്നു പെട്ടു പോയത്.. അവൻ അവളെയൊന്ന് നോക്കി..

അവന്റെ ഓഫീസിൽ വർക്ക്‌ ചെയ്യുന്ന സ്റ്റാഫ്‌ ആണ് ശ്വേത..അവനോടുള്ള അവളുടെ പെരുമാറ്റവും സംസാരവും ഒന്നും ഇഷ്ടമില്ലാത്തത് കൊണ്ട് കൂടുതലും മുന്നിൽ വരുത്താതെ ഒഴിവാക്കി വിടലാണ് പതിവ്.. പക്ഷെ ഇങ്ങനൊരു സ്ഥലത്ത് ഒറ്റക്കാക്കി പോകുന്നത് എങ്ങനെ..? എന്തെങ്കിലും പറ്റിപ്പോയാലോ.. സഹായത്തിനു ഒന്നും ഒരാള് പോലും ഈ വഴിയിൽ ഇല്ല...

" വാ കയറിക്കോ... ഞാൻ ഡ്രോപ്പ് ചെയ്യാ... "

അവൻ ഡോർ unlock ചെയ്തു കൊണ്ട് അവളോട് പറഞ്ഞു..

I CAN'T LOVE HIM!!Where stories live. Discover now