I CAN'T LOVE HIM...37

773 85 12
                                    

" ചിന്നൂ... ഒരുപാട് എടുത്തു കൂട്ടണ്ട... ഇപ്പോൾ തന്നെ കുറെയായി... ആവശ്യമുള്ളത് മാത്രം എടുത്താൽ മതി... "

" അവിടെ പോയി കഴിഞ്ഞാൽ പിന്നെ ഇങ്ങനെ ഷോപ്പിങ്ങിനൊന്നും പോകാൻ കഴിയില്ല... അതുകൊണ്ടല്ലേ... ദേ ഇതും കൂടി.. പിന്നെ ഡ്രസിങ് ഏരിയയിലേക്ക് പോകാം... "

ഷോപ്പിങ് മാളിൽ നിന്ന് ആവശ്യമുള്ളതും ഇല്ലാത്തതുമായ എല്ലാം ട്രോളിയിലേക്ക് വാരി ഇടുന്ന ബെല്ലയെ വഴക്ക് പറഞ്ഞു കൊണ്ടിരിക്കുകയാണ് റേച്ചൽ...

ഫിലിപിനെ കണ്ടു വരുന്ന വഴിക്ക് ബെല്ല ഷോപ്പിങ് എന്നും പറഞ്ഞു അവരെ നിർബന്ധിച്ചു കൂട്ടികൊണ്ട് വന്നതാണ് ഇവിടേക്ക്...

രണ്ട് ദിവസം കഴിഞ്ഞു ഹോസ്റ്റലിലേക്ക് പോകുമ്പോൾ ആവശ്യമുള്ളതാണെന്ന് പറഞ്ഞു  മേക്കപ്പ് ഐറ്റംസും മറ്റു സാദനങ്ങളുമൊക്കെ ട്രോളിയിലേക്ക് എടുത്തു വെയ്ക്കുന്ന ബെല്ലയെ നോക്കി റേച്ചൽ തലയിൽ കൈ വെച്ച് പോയി...

" ഷോപ്പിങ്ങിനു ഇവളുടെ കൂടെ പോകാൻ ആദി തന്നെയാണ് ബെസ്റ്റ്... അവനാകുമ്പോൾ ഒറ്റ വിരട്ടലിൽ എല്ലാം റെഡിയാക്കും... "

അവളുടെ കാട്ടി കൂട്ടലുകൾ കണ്ടു റേച്ചൽ മനസിലോർത്തു പോയി....

" അതൊക്കെ അവിടെ വെയ്ക്ക്... കഴിഞ്ഞയാഴ്ചയല്ലേ ഇതൊക്കെ വാങ്ങി കൂട്ടിയത്... അത് തീർന്നിട്ട് പോരെ... "

അവളുടെ കയ്യിലിരിക്കുന്ന കോസ്മേറ്റിക്ക് ഐറ്റംസ് പകുതിയും ഷെൽഫിലേക്ക് തന്നെ തിരിച്ചു വെച്ചു കൊണ്ട് റേച്ചൽ ചോദിച്ചു...

"എന്നാലും ഇരുന്നോട്ടെ... അവിടെ പോയാൽ പുറത്തേക്കിറങ്ങാനൊന്നും പറ്റില്ല വല്യമ്മേ..."

അവൾ അവരെ നോക്കി ചിണുങ്ങി കൊണ്ടിരുന്നു..

" അത് സാരമില്ല... എന്തെങ്കിലും ആവശ്യം വരുമ്പോൾ എന്നെയോ നിന്റെ മമ്മിയെയോ വിളിച്ചാൽ മതി... ഭാസ്കരേട്ടന്റെ കയ്യിൽ കൊടുത്തയച്ചോളാം... "

" വല്യമ്മക്ക് ഇപ്പോൾ പഴയ പോലെ ഒരു സ്നേഹവും ഇല്ല.... എനിക്ക് നല്ല വിഷമം ഉണ്ട്... "

ഇല്ലാത്ത കണ്ണീരും തുടച്ചു മൂക്കും ചീറ്റി വല്യ വിഷമം പറയുകയാണ് കുട്ടി... ഇടക്കിടക്ക് റേച്ചലിനെ ഒളിഞ്ഞു നോക്കുന്നുമുണ്ട്...

I CAN'T LOVE HIM!!Onde histórias criam vida. Descubra agora