I CAN'T LOVE HIM..41

889 95 15
                                    

" ഞാൻ കുറച്ചു ബിയർ മാത്രം കഴിച്ചുള്ളൂ..."

" അതെയതെ... "

" ഞാൻ ഫിറ്റ്‌ ഒന്നുമായില്ല... എനിക്കെല്ലാം ഓർമയുണ്ടായിരുന്നു അല്ലെ..? "

" അതെയതെ... "

" ഞാൻ വളരെ നോർമൽ ആയിട്ടാണ് ബീഹെവ് ചെയ്തത്.. അല്ലെ..? "

" അതെയതെ... "

" ചിലരുണ്ട്... കുറച്ചു കഴിച്ചാൽ തന്നെ ആടിയാടി നടക്കും.. കുഴ കുഴന്നു സംസാരിക്കും..കരഞ്ഞു ബഹളം വെക്കും..ഞാൻ അങ്ങനെ ഒന്നും ചെയ്തില്ല അല്ലെ...? "

" അതെയതെ... "

വീട്ടിൽ പോകാനായി ആദിയുടെ കൂടെ കാറിൽ കയറിയത് മുതൽ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങിയതാണ് ലൂക്ക്.. ഇന്നലെ എന്തൊക്ക കാണിച്ചു കൂട്ടിയെന്ന കാര്യത്തിൽ കുട്ടിക്ക് ഒരു ഓർമ്മയുമില്ല.. സാധാരണ അങ്ങനെയുള്ള സമയങ്ങളിൽ ഫ്രണ്ട്സിന്റെ കൂടെയാണല്ലോ.. പിറ്റേന്ന് ബോധം വരുമ്പോൾ വാള് വെച്ചതും കരഞ്ഞു നിലവിളിച്ചതും പിന്നെ ആരോടും പറയാതെ കൊണ്ട് രഹസ്യങ്ങളു വിളിച്ചു പറഞ്ഞതുമെല്ലാം അവർ പറഞ്ഞു കൊടുത്തിട്ടാണ് അവൻ അറിയാറുള്ളത്...

ആദിയോടും അങ്ങനെ എന്തെങ്കിലും രീതിയിൽ പെരുമാറിയോ എന്നൊക്കെ അവന് അറിയണം.. അതിനു വേണ്ടിയുള്ള പരിശ്രമത്തിലാണ് ലൂക്ക്..

" ഞാൻ അങ്ങനെ ഫിറ്റ്‌ ആകാറൊന്നുമില്ല.. കുറച്ചൊക്കെ കഴിച്ചാലും ചെയ്യുന്നതെല്ലാം എനിക്ക് നല്ല ഓർമ ഉണ്ടാകും... "

ലൂക്ക് സ്വയം പറഞ്ഞു കൊണ്ടിരുന്നു... അതിനിടയിൽ ആദിയെ പതിയെ ഇടം കണ്ണിട്ട് നോക്കുന്നുമുണ്ട്..

" അതെയതെ.. "

ആദിയുടെ മറുപടി കേട്ടതും ലൂക്ക് പല്ലിറുമ്മി.. കുറേനേരമായി എന്ത് ചോദിച്ചാലും ഇതന്നെ പറയുന്നു...

" ഇവനെയിന്ന് ഞാൻ... എന്തെങ്കിലും ഉണ്ടെങ്കിൽ വായ തുറന്നു പറയാനുള്ളതിന്... "

ലൂക്ക് പിറുപിറുത്തു കൊണ്ട് ഡ്രൈവിംഗ് സീറ്റിനടുത്തേക്ക് നീങ്ങി വന്നു ആദിയുടെ കോളറിൽ പിടിച്ചു വലിച്ചു...

" ലൂക്കാ... What are you doing...? മര്യാദക്ക് ഇരിക്ക്.. ഡ്രൈവ് ചെയ്യുന്നത് കണ്ടില്ലേ.. "

I CAN'T LOVE HIM!!Wo Geschichten leben. Entdecke jetzt