I CAN'T LOVE HIM..71

1K 104 67
                                    

ഓഫീസിൽ നിന്നും വർക്ക്‌ കഴിഞ്ഞു ഇറങ്ങിയപ്പോൾ ക്രിസ്റ്റി ഒരുപാട് ലേറ്റ് ആയിരുന്നു.. വർക്ക്‌ ചെയ്യുന്ന സമയം മുഴുവനും ലൂക്കിന്റെ കൂടെ റീൽസ് എടുത്തു ഇരുന്നത് കൊണ്ട് തന്നെ അവന് സെബാൻ പറഞ്ഞു തീർത്ത ടൈമിൽ വർക്ക്‌ കംപ്ലീറ്റ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല..

അത്കൊണ്ട് തന്നെ വർക്ക്‌ കംപ്ലീറ്റ് ആയതിനു ശേഷം ഓഫീസിൽ നിന്നും ഇറങ്ങിയാൽ മതിയെന്നുള്ള സെബാന്റെ ഓർഡർ ഉള്ളത് കൊണ്ട് അവന് അവിടെ തന്നെ ഇരിക്കേണ്ടി വന്നു..

പിറ്റേന്ന് രാവിലെ തന്നെ submit ചെയ്യേണ്ടതായത് കൊണ്ട് ദൃതി പിടിച്ചു എല്ലാം ചെയ്തു വന്നപ്പോഴേക്കും അവൻ ഒരുപാട് താമസിച്ചു പോയി..സെബാനും ഫിലിപ്പും പോയെങ്കിലും ലൂക്ക് കുറച്ചു സമയം അവന് കൂട്ടിരുന്നിരുന്നു..

അവൻ കാരണമാണല്ലോ..ക്രിസ്റ്റിക്ക് വഴക്ക് കിട്ടിയത്.. ആ സെന്റിമെന്റ്സിൽ കുറച്ചു നേരം കൂട്ടിരുന്നെങ്കിലും ആദി വെളിയിലേക്ക് പോകുന്നത് കണ്ടതോടെ ആളുടെ വിധം മാറി.. കോഴിയെ കണ്ട കുറുക്കനെ പോലെ ഇരുന്നു ഞെളിപിരി കൊള്ളുന്നത് കണ്ടപ്പോൾ പിടിച്ചിരുത്താനും അവന് തോന്നിയില്ല..

വേണമെങ്കിൽ ആദിയുടെ കൂടെ പൊയ്ക്കോ എന്ന് പറഞ്ഞു തീർന്ന ഉടനെ ക്രിസ്റ്റിയുടെ കവിളിൽ ഉമ്മ കൊടുത്തു അവൻ പുറത്തേക്ക് ഇറങ്ങി ഓടിയിരുന്നു..

ഒരു വിധത്തിൽ അത് നന്നായി.. അല്ലെങ്കിൽ ഇപ്പോഴും വർക്ക്‌ തീരില്ലായിരുന്നു.. ഒരു mnt പോലും സൈലന്റ് ആയി ഇരിക്കുന്നത് അവന് പറ്റാത്ത കാര്യം ആണ്..

ലൂക്കിനെ ഓർമ വന്നതും ചെറു ചിരിയോടെ അവൻ ബാഗും എടുത്തു വെളിയിലേക്ക് ഇറങ്ങി..

" ഓഹ്.. ഇനി ക്യാബ് വിളിക്കണമല്ലോ കർത്താവെ.. "

എൻട്രൻസിലേക്ക് നടക്കുന്ന വഴി അവൻ മനസിലോർത്തു.. കുറച്ചു ദിവസമായി പോക്കും വരവും സെബാന്റെ കൂടെയായത് കൊണ്ട് ബൈക്ക് കയ്യിലില്ല.. അത് വീട്ടിൽ വെച്ചിരിക്കുകയാണ്..

രുദ്രൻ വീട്ടിലും ക്രിസ്റ്റിയും ലൂക്കും സെബാന്റെ ഒപ്പവും ആയത് കൊണ്ട് അഭിയെ ലൂക്കിന്റെ വീട്ടിൽ നിർത്തിയിരിക്കുകയാണ്.. അത്കൊണ്ട് തന്നെ അവർ താമസിച്ചു കൊണ്ടിരുന്ന വീടിപ്പോൾ ചുമ്മാ പൂട്ടിയിട്ടിരിക്കുകയാണ്...എല്ലാവർക്കും കൂടി ഒരുമിച്ച് നിൽക്കാൻ വേണ്ടി ലൂക്ക് വാങ്ങിയിട്ടിരിക്കുന്ന വീടാണ് അത്..അവൻ ആദ്യമായി സ്വന്തം അകൗണ്ടിലെ ക്യാഷ് ഉപയോഗിച്ചു സ്വന്തം ആക്കിയ ഒരേയൊരു സാധനം... അതാണ് അവരുടെ വീട്...

I CAN'T LOVE HIM!!Where stories live. Discover now