I CAN'T LOVE HIM...90

1K 123 110
                                    

തറയിൽ കമിഴ്ന്നു കിടക്കുകയായിരുന്നു ലൂക്ക്... കട്ടിലിനു അടിയിലേക്ക് നീട്ടി വെച്ചിരിക്കുന്ന കയ്യിൽ നിന്നും ചുറ്റിനും പടർന്നിരിക്കുന്ന ചുവപ്പ് നിറം..

തോമസിന് പുറകെ റൂമിലേക്ക് കയറി വന്നവരെല്ലാം മുന്നിലെ കാഴ്ച്ചയിൽ തറഞ്ഞു നിന്ന് പോയിരുന്നു.. അപ്പു ഒരു ആശ്രയതിനെന്നോണം ഐസക്കിന്റെ കയ്യിൽ മുറുകെ പിടിച്ചു..

മുന്നിൽ കാണുന്ന കാഴ്ച്ചയിൽ പതറി നിൽക്കുകയായിരുന്നു ഐസക്..സംസാരിക്കാനോ അവനടുത്തേക്ക് പോകാനോ കഴിയാതെ അവനിൽ തന്നെ നോട്ടമെയ്തു നിന്ന് പോയി അയാൾ..

" ഇച്ചൂ.. മോനെ.. "

ആ കാഴ്ച കണ്ടതേ സൂസൻ തകർന്ന് പോയിരുന്നു.. അവർ ഒരു പൊട്ടിക്കരച്ചിലോടെ നിലത്തേക്ക് ഇരുന്നു.. സാറ അവരുടെ അടുത്തിരുന്നു സമാധാനിപ്പിച്ചു കൊണ്ടിരുന്നു..

" അമ്മച്ചീ.."

" ഞാൻ അറിയാതെ പറഞ്ഞു പോയതല്ലേ.. അതിനു.. അവൻ.. അവൻ ഇങ്ങനെ ചെയ്യണമായിരുന്നോ... കർത്താവെ.. എന്റെ കൊച്... "

സൂസന് സങ്കടം സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു.. ദേഷ്യത്തിന്റെ പുറത്ത് വായിൽ നിന്ന് വീണ് പോയൊരു വാക്കിന് ഇങ്ങനെയൊരു കാഴ്ച കാണേണ്ടി വരുമെന്ന് അവർ ഒരിക്കലും കരുതിയിരുന്നില്ല...

" ഫെലി.. "

സെബാൻ ഫിലിപ്പിന്റെ കൈകളിൽ തന്റെ പിടി മുറുക്കി..അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.. സൂസന്റെയും ഐസക്കിന്റെയും കണ്ണീരിനു പുറമെ ലൂക്കിന്റെ അവസ്ഥയിൽ... ഇങ്ങനെയൊക്കെ സംഭവിക്കാൻ ആദിയും താനുമൊക്കെ ഒരു കാരണമാണെന്ന ചിന്ത അയാളെ തളർത്തി...

എല്ലാവരും എന്ത് ചെയ്യണമെന്നറിയാതെ പകച്ചു പോയിരുന്നു.. ബുദ്ധി മരവിച്ചു ശരീരം തളർന്നു പോയി.. ലൂക്കിനെ എടുക്കാനോ അവനടുത്തേക്ക് പോകാനോ കഴിയാതെ മുന്നിലെ കാഴ്ച്ചയിൽ എല്ലാവരും തകർന്ന് നിന്ന് പോയി..

" അങ്കിളെ.. അവനെ എടുക്ക്.. നമുക്ക് വേഗം ഹോസ്പിറ്റലിൽ കൊണ്ട് പോകാം.. "

ആദ്യത്തെ പകപ്പ് മാറിയതും ലൂക്കിന് അടുത്ത് നിൽക്കുന്ന തോമസിനോട്‌ പറഞ്ഞു കൊണ്ട് അപ്പു മുന്നോട്ട് വന്നു..

I CAN'T LOVE HIM!!Where stories live. Discover now