I CAN'T LOVE HIM..98

1.1K 116 74
                                    

അർമെനിയൻ ജനറൽ ക്യാപ്റ്റൻ അലക്സാണ്ടർ സ്മിത്ത് ന്റെ മകൻ ആയിരുന്നു ലിയോ.. ഇരുപത്തി മൂന്ന് വയസ് മാത്രം പ്രായമുള്ളൊരു പാവം ചെറുപ്പക്കാരൻ...ലിയോയ്ക്ക് വേറെ സിബിലിങ്ങ്സ് ഒന്നുമുണ്ടായിരുന്നില്ല.. അവൻ ഒറ്റ മകൻ ആയിരുന്നു..

രാജ്യത്തിന്റെ സൈനിക തലവന്റെ മകൻ..ആരാലും ബഹുമാനിക്കപ്പെടുന്ന പദവി..സമ്പന്നതയുടെ അങ്ങേയറ്റമുള്ള ജീവിതം..കാണാനും സുന്ദരൻ.. പുറമെ നിന്ന് നോക്കുന്നവർക്ക് ഏറ്റവും ഭാഗ്യമേറിയ ജന്മം ആണെങ്കിലും അത്തരം സന്തോഷങ്ങളൊന്നും ലിയോയുടെ ലൈഫിൽ ഉണ്ടായിരുന്നില്ല..

സൈനികനായ അവന്റെ അച്ഛൻ രാജ്യത്തിനോട് കാണിക്കുന്ന സ്നേഹമൊന്നും തന്നെ അവനോട് കാണിച്ചിരുന്നില്ല.. ചെറിയ കാര്യങ്ങൾക്ക് പോലും അവനെ ക്രൂരമായി മർദ്ധിക്കുമായിരുന്നു.. അത്കൊണ്ട് തന്നെ ലിയോയ്ക്ക് അവന്റെ അച്ഛനെ വളരെ പേടിയായിരുന്നു.. അയാളുടെ നേരെ നോക്കാൻ പോലും അവൻ ഭയപ്പെട്ടിരുന്നു..

അർമെനിയയുടെ ശത്രു രാജ്യം ആണ് അസർബൈജൻ.. അവരുടെ ഇടയിൽ എപ്പോഴും യുദ്ധങ്ങൾ ഉണ്ടായികൊണ്ടേയിരിക്കും.. രണ്ട് രാജ്യങ്ങളുടെയും അതിർത്തി ഒരു വലിയ വനമാണ്..

ശത്രു രാജ്യത്തിന്റെ അതിർത്തി ആയത് കൊണ്ട് തന്നെ അങ്ങോട്ട് പോകാൻ ആർക്കും അനുവാദമില്ല.. എങ്കിലും ലിയോ എന്നും വൈകുന്നേര സമയങ്ങളിൽ അവിടെ പോയി ഇരിക്കാറുണ്ടായിരുന്നു.. ആരും കാണാതെ അവിടേക്ക് പോകാൻ അവനൊരു രഹസ്യ വഴിയുമുണ്ട്..

ലിയോ വളരെ മനോഹരമായി പാട്ട് പാടും.. അവന്റെ അച്ഛന് അതിഷ്ടവുമില്ല.. അത്കൊണ്ട് തന്നെ വൈകുന്നേര സമയങ്ങളിൽ ആ വനാതിർത്തിയിൽ പോയിരുന്നു അവൻ പാടും.. അവന്റെ മനോഹരമായ ശബ്ദത്തിൽ മനസ് തുറന്നു അവൻ പാടും...

അങ്ങനെ ഇരിക്കെ ഒരു ദിവസം അവന്റെ വീട്ടിൽ ഒരു ഫങ്ക്ഷന് നടന്നു.. ഒരുപാട് ആളുകൾ പങ്കെടുത്തിരുന്നു.. ആ കൂട്ടത്തിൽ ഒരാൾ അവനൊരു ടേപ് റെക്കോർഡ് ഗിഫ്റ്റ് ആയി കൊടുത്തു.. അയാളുടെ സംസാരവും പ്രവർത്തിയുമെല്ലാം weird ആയി ഫീൽ ചെയ്തവൻ രാത്രി അവന്റെ റൂമിൽ ഇരിക്കെ ആ ടേപ് റെക്കോർഡ് ഓൺ ചെയ്തു നോക്കി..

I CAN'T LOVE HIM!!Where stories live. Discover now