I CAN'T LOVE HIM..9

824 94 30
                                    

"ശ്യേ അവനെന്താ ഈ സമയത്ത് ഇവിടെ..."പട്ടി ഓടിച്ചു പോലും... വന്നു കേറാൻ പറ്റിയ സ്ഥലം അല്ലെ... അവനെ കൂടെ സേഫ് ആക്കി കൊണ്ട് വരാൻ നിന്നാൽ ആ മണ്ടൻ എല്ലാം കുളമാകും..."

Luke നെ കണ്ടതിനു ശേഷം അവിടുന്ന് ആരും കാണാതെ പുറത്ത് ചാടി കുറച്ചു ദൂരത്തു നിർത്തിയിട്ടിരുന്ന തന്റെ ബൈക്കിന്റെ അടുത്ത് വന്നതാണ് ആദി....

ബൈക്കിനു അടുത്തെത്തിയതും അവനെ തൊട്ട് തൊട്ടില്ല എന്ന മട്ടിൽ മറ്റൊരു ബൈക്ക് ചീറിപ്പാഞ്ഞു പോയി...

" what the....  എവിടെ നോക്കി ആണെടാ..പോകുന്നെ.......Idiot.... "

അവൻ ഉറക്കെ ചോദിച്ചെങ്കിലും ആ ബൈക്ക് ദൂരേക്ക് എത്തിയിരുന്നു...

ആദി പല്ലിറുമ്മി കൊണ്ട് ബൈക്കിൽ കേറിയിരുന്നു സ്റ്റാർട്ട്‌ ആക്കിയതും...

പോ.. പോ... വേഗം പോ...അവന്റെ തോളിൽ തട്ടി പറഞ്ഞു കൊണ്ട്...വേഗം എവിടുന്നോ ഒരു സാധനം ചാടി അവന്റെ പിറകിൽ കയറി....

" ങ്‌ഹേ നീയോ... നീ ചത്തില്ലേ.... നീയെന്താ ഇതില്... പോയി നിന്റെ വണ്ടിയെടുക്കെടാ..."

പിറകിലേക്ക് തിരിഞ്ഞതും തന്റെ ബൈക്കിന്റെ പിറകിൽ അല്ലിപിടിച്ചു ഇരിക്കുന്ന luke നെ കണ്ട് ആദി ചോദിച്ചു..

" വാചകമടിച്ചു നിൽക്കാതെ വേഗം വണ്ടി വിട്... ഇല്ലെങ്കിൽ ആ മൊട്ടത്തലയനൊക്കെ കൂടി ഇങ്ങോട്ട് വരും... "

Luke ആദിയോട് പറഞ്ഞു...

" നേരമില്ലാത്ത... നേരത്ത്.. ഓരോരോ ശല്യങ്ങള്... "

ആദി പിറുപിറുത്തു കൊണ്ട് ബൈക്ക് സ്റ്റാർട്ട്‌ ആക്കി...

" ശല്യം നിന്റെ മറ്റവള്... തെണ്ടി.... "

"വല്ലതും പറഞ്ഞായിരുന്നോ...."

Luke ന്റെ പിറുപിറുക്കൽ കേട്ട് ആദി ചോദിച്ചു...

" ഒന്നും പറഞ്ഞില്ല... താനെന്താ.. എന്നെ കൊല്ലാൻ കൊണ്ട് പോകുവാണോ... കുറച്ചു പതുക്കെ പോ.. "

Luke ആദിയുടെ വയറിലൂടെ കൈ വെച്ച് ഇറുക്കി പിടിച്ചു...

പെട്ടെന്നുള്ള പിടിത്തം ആയത് കൊണ്ടും ആദി അതോട്ടും പ്രതീക്ഷിക്കാതെ ഇരുന്നത് കൊണ്ടും ചെറുതായി ബാലൻസ് തെറ്റി...

I CAN'T LOVE HIM!!Where stories live. Discover now