I CAN' T LOVE HIM...3

1.1K 104 41
                                    

രാവിലെ സമയം 7.00

വെളുപ്പാൻ കാലത്തെ തണുപ്പിൽ ബ്ലാങ്കറ്റ് തല വഴി മൂടി ഒന്നൂടെ ചുരുണ്ടു കൂടി അടുത്ത് കിടക്കുന്ന ആളിലേക്ക് ഒന്നൂടെ ചേർന്ന് കിടന്നു അപ്പു ..

" സാറ മോളെ... "

ഒന്നൂടെ കെട്ടിപിടിച്ചു ഉറക്ക ചുവയിൽ അവൻ വിളിച്ചു..

" ഉം.. 😴😴"

" ഇച്ചായന്റെ പൊന്നെ... "

   
" ഉം... 😴😴"

" ഇങ്ങനെ മൂളി കിടക്കാതെ ഇങ്ങോട്ട് തിരിഞ്ഞു എന്നെ കെട്ടിപിടിച്ചു കിടക്ക്... "

" ഒന്ന് മിണ്ടാതെ കിടക്കുന്നുണ്ടോ.. 😴😴"

" നിന്റെ സ്വാരത്തിലെന്താ ഇത്ര ഗൗരവം... ഓഹ്.. കൊച്ചു കള്ളി... ഇന്നലത്തെ പിണക്കം ആണല്ലേ... "

" ഉം.. 😴😴"

" അത് ഞാനല്ലെടി... അവനാ.. സത്യം... "

" ഉം.. 😴😴"

" സാറ മോളേ.. ഒരുമ്മ താടി... "

" ഉം... 😴"

" ഹോ ഇവള് കുറെ നേരായി നത്തിനെ പോലെ മൂളുന്നു... ഒരുമ്മ അല്ലെ ചോയ്ച്ചേ.. നീ തരൂല്ലെങ്കിൽ വേണ്ട.. ഞാൻ തരാ... "

അതും പറഞ്ഞു അപ്പു അവളുടെ മേലേക്ക് കേറി കിടന്നു..

പുള്ളിക്കാരൻ ഇപ്പോഴും പകുതി ഉറക്കത്തിൽ ആണ്. അതോർമ വേണം 🤭🤭

" അടങ്ങി കിടക്ക് പെണ്ണേ.. ഒരുമ്മ തരട്ടെ...

തന്റെ അടിയിൽ കിടന്നു കുതറുന്ന ആളെ pidichu ഒറ്റ ഉമ്മ...

" പതോം... 💥💥💥"

ഉമ്മ കൊടുത്തു തീർന്നതും അപ്പു ദേ കിടക്കുന്നു.. താഴെ..

" അയ്യോ.. അമ്മേ.. ഞാൻ കൊക്കയിൽ വീണേ... "

വീണ വീഴ്ചയിൽ അപ്പു ഉറക്കെ അലറി...

പതുക്കെ തറയിൽ എഴുന്നേറ്റ് ഇരുന്നു നടും തിരുമ്മി.. കണ്ണും തുറന്നു ചുറ്റും നോക്കി..

" ഞാൻ ഇതെവിടെയ.. സാറ എവിടെ.. "

കട്ടിലിലേക്ക് നോക്കിയപ്പോൾ അവിടെ പുതപ്പും വാരി ചുറ്റി അവനെ നോക്കി പേടിപ്പിച്ചിരിക്കുന്ന രൂപം..

" ങേ ഇവനെന്താ ഇവിടെ.. നിനക്കെന്താടാ.. ന്റെ റൂമിൽ കാര്യം 🤨🤨🤨"

I CAN'T LOVE HIM!!Where stories live. Discover now