I CAN'T LOVE HIM..61

843 110 96
                                    

ഫർണാണ്ടോ കാറിൽ നിന്നും ഇറങ്ങി അകത്തേക്ക് കയറുന്നത് കണ്ടതും ലൂക്ക് വേഗം സീറ്റ് ബെൽറ്റ്‌ അഴിച്ചു പുറത്തിറങ്ങി ആളുടെ അടുത്തേക്ക് ഓടി..

" മുത്തശ്ശ.. നിക്ക് ഞാനും വരുന്നു... "

അവൻ ഓടി വന്നു അയാളുടെ കയ്യിൽ പിടിച്ചു നിർത്തി..

" Don't touch me.. "

ഫർണാണ്ടോ ദേഷ്യത്തോടെ അവന്റെ കൈ തട്ടി മാറ്റി..

" അങ്ങനെ പറഞ്ഞാൽ എങ്ങനെയാ ഞാൻ തൊടും.. "

ലൂക്ക് നിഷ്കു ഭാവത്തോടെ വീണ്ടും അയാളുടെ കയ്യിൽ പിടിച്ചു..

കുറച്ചു നേരമായി അവന്റെ പ്രവർത്തികളിൽ പ്രാന്ത് പിടിച്ചിരുന്ന അയാൾക്ക് അത് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു...അയാളുടെ ക്ഷമ നശിച്ചു തുടങ്ങിയിരുന്നു...

" You.. Bastard.. മര്യാദയുടെ ഭാഷയിൽ പറഞ്ഞാൽ മനസ്സിലാവില്ലേ നിനക്ക്.. "

ഫർണാണ്ടോ ലൂക്കിന്റെ കൈ മുട്ടിൽ പിടിച്ചു വലിച്ചു വാതിലിന്റെ മറവിലേക്ക് ചേർത്ത് നിർത്തി.. ദേഷ്യം കൊണ്ട് അയാളുടെ മുഖമെല്ലാം ചുവന്നു വന്നു...പല്ലുകൾ ഇറുമ്മി കൊണ്ട് അയാൾ ലൂക്കിനെ തന്നെ നോക്കി...

" കുറച്ചു നേരമായി ഞാൻ നിന്നെ സഹിക്കുന്നു.. ഒരു വീഡിയോ എടുത്തു കയ്യിൽ വെച്ചിട്ട് എന്നെ പൊട്ടൻ കളിപ്പിക്കാമെന്ന് കരുതുന്നുണ്ടോ നീ.. "

അയാളുടെ ശബ്ദം കടുത്തിരുന്നു.. ദേഷ്യം കൂടുന്നതിനനുസരിച്ചു ശ്വാസഗതിയും ഉയർന്നു താഴ്ന്നു കൊണ്ടിരുന്നു.. ലൂക്കിനെ ദഹിപ്പിക്കുന്ന രീതിയിൽ നോട്ടമെയ്തു അവന്റെ കയ്യിലെ പിടി മുറുക്കി കൊണ്ട് അയാൾ അവിടെ നിന്നു.... ഒറ്റ നോട്ടത്തിൽ തന്നെ കുറച്ചു നേരം കൊണ്ട് അയാൾ അനുഭവിച്ച ഇറിറ്റേറ്റിങ് എത്ര ഭീകരമാണെന്ന് മുഖത്ത് നിന്ന് മനസിലാക്കി എടുക്കാൻ സാധിക്കുന്നുണ്ടായിരുന്നു..

" ഇങ്ങേരെന്നെ തിന്നുവോ... "

ഫർണാണ്ടോയുടെ മുഖ ഭാവം കണ്ടതും ലൂക്ക് അറിയാതെ ഉമിനീരിറക്കി പോയി..വീഡിയോ ഉള്ളതിന്റെ ഒറ്റ ധൈര്യത്തിലാണ് അവൻ പിടിച്ചു നിൽക്കുന്നത് തന്നെ.....

I CAN'T LOVE HIM!!Where stories live. Discover now