I CAN'T LOVE HIM...112💜

958 113 184
                                    

City Hospital....

രാത്രി നല്ല ഇരുട്ടിയിരുന്നു... എല്ലാവരും ഉറക്കത്തിൽ ആയിരുന്ന സമയം... ഏകദേശം പുലർച്ചെ മൂന്ന് മണിയോട് അടുത്തിട്ടുണ്ടാവും.........

ലൂക്ക കിടന്നിരുന്ന റൂമിന്റെ വാതിൽ മെല്ലെ തുറന്നു കൊണ്ട് അവൻ അകത്തു കയറി...റൂമിൽ ആകെ ഇരുട്ടാണ്... ചെറിയൊരു അരണ്ട വെളിച്ചം മാത്രമേയുള്ളു... ഉള്ളിൽ കയറിയ ഉടനെ ഡോർ മെല്ലെ അടച്ചു കൊണ്ട് അവൻ ബെഡിൽ കിടക്കുന്നവനെ നോക്കി...........

ആള് നല്ല ഉറക്കത്തിൽ ആണ്.. തൊട്ടടുത്ത ബെഡിലും ആരോ കിടപ്പുണ്ട്.. ഇരുട്ട് ആയത് കൊണ്ട് തന്നെ അത് ആരാണെന്ന് അവന് മനസിലായില്ല... ആദിയത് ശ്രദ്ധിച്ചതുമില്ല... അവന്റെ കണ്ണുകൾ മുഴുവൻ ബെഡിൽ കിടക്കുന്നവനിൽ ആയിരുന്നു........


തന്റെ ഫോണിലെ ഫ്ലാഷ് ലൈറ്റ് ഓൺ ചെയ്തു കൊണ്ടാണവൻ മുന്നോട്ട് നടന്നത്... ലൂക്കിന് നേരെ എതിർ വശത്തിട്ടിരിക്കുന്ന ബെഡിൽ കിടക്കുന്നയാളെ അവനൊന്നു നോക്കി.... മുഖത്തേക്ക് ഫ്ലാഷ് അടിച്ചില്ല എങ്കിലും അവന്റെ ഫോണിൽ നിന്നുണ്ടായ വെളിച്ചത്തിൽ അല്പം പ്രായമുള്ള ആളാണെന്നു മാത്രം അവന് മനസിലായി........


" ഇതാരാ....? "

അവനിത് വരെ കണ്ട് പരിജയം ഇല്ലാതൊരാൾ... ആദിയുടെ നെറ്റിയൊന്ന് ചുളിഞ്ഞു....ആരെന്ന് ആദ്യം സംശയം തോന്നിയെങ്കിലും പിന്നെ ആദി അത് കാര്യം ആക്കിയില്ല... ശബ്ദമുണ്ടാക്കാതെ നടന്നു വന്നു ലൂക്കയുടെ ബെഡിന് അരികിലായി അവൻ വന്നിരുന്നു......അവനെ തന്നെ നോക്കിയിരുന്നു....................

ആള് നല്ല ഉറക്കം ആണ്... പ്ലാസ്റ്റർ ചുറ്റിയിരിക്കുന്ന കയ്യും കാലും ഉറക്കത്തിലും അനക്കരുതെന്ന നിർബന്ധം ഉള്ളത് പോലെ സ്റ്റഡി ആയി വെച്ചിട്ടുണ്ട്...മറു കയ്യിൽ തലയിണ നെഞ്ചോട് ചേർത്ത് പിടിച്ചിട്ടുണ്ട്...... ഒന്നുകിൽ അടുത്ത് കിടക്കുന്നവരെ അല്ലെങ്കിൽ തലയിണ പോലെ എന്തെങ്കിലുമെന്ന് ഹഗ് ചെയ്യാതെ അവന് കിടന്നുറങ്ങാൻ കഴിയില്ല.......

അത് തന്നോട് തന്നെ പല തവണ പറഞ്ഞിട്ടുമുണ്ട്...കാറ്റിനാൽ അവന്റെ നെറ്റിയിലേക്ക് വീണ് നെറ്റിയിലെ കെട്ടിനെ മറച്ചു കിടന്ന മുടിയിഴകൾ ആദി പതിയെ വകഞ്ഞു മാറ്റി...ഒന്നുമറിയാതെ ബെഡിൽ കിടന്നുറങ്ങുന്നവനെ തന്നെ നോക്കി നിൽക്കെ ആദിയുടെ ചുണ്ടിൽ ചെറു ചിരി വിടർന്നിരുന്നു............

I CAN'T LOVE HIM!!Wo Geschichten leben. Entdecke jetzt