" ഹാ... സർ... ഞങ്ങൾ പിന്നാലെ തന്നെയുണ്ട്.... "
...........
" അല്ല... സർ... ഇപ്പോൾ ഒരു ഇടുങ്ങിയ റോഡ് വഴിയാണ് പോയ്കൊണ്ടിരിക്കുന്നത്...... "
........
" അറിയില്ല... സർ... ഇടയ്ക്ക് വഴിയിൽ വെച്ചു ഒരു കാൾ ചെയ്യുന്നത് കണ്ടിരുന്നു... അതിന് ശേഷം ആണ് ഈ വഴി തിരിഞ്ഞത്........ "
................................
" But...സർ..ഈ റോഡ് തീർത്തും ഒറ്റപെട്ടു കിടക്കുന്ന സ്ഥലം ആണ്.... ഇവിടെ വെച്ചു ഒരു അപകടം പറ്റിയാലും ആക്സിഡന്റ് ആണെന്നെ വിചാരിക്കൂ.... വേറെ വാഹനങ്ങളൊന്നും വരാൻ സാധ്യത ഇല്ലാത്തത് കൊണ്ട് വീണു കിടന്നാലും ആരും രക്ഷിക്കാനൊന്നും വരില്ല... വഴി ലൈറ്റും ക്യാമറയും ഇല്ല... I think... ഇവിടെ എന്ത് കൊണ്ടും നല്ല സ്ഥലം ആണ്... എന്ത് ചെയ്യണം............. "
........................
"ഓക്കേ... ഓക്കേ... സർ......."
" വീരാ..."
ഫോൺ കട്ട് ചെയ്തതും തന്റെ അടുത്തിരിക്കുന്നവന്റെ വിളിയിൽ അയാൾ അവന് നേരെ തിരിഞ്ഞു.....
" ബോസ്സ് എന്ത് പറഞ്ഞു...?
" ഫോളോ ചെയ്യാൻ മാത്രമേ പറഞ്ഞിട്ടുള്ളു... അതാത് സമയങ്ങളിൽ അപ്ഡേറ്റ് അറിയിക്കാനും..... "
അയാൾക്കായി മറുപടി കൊടുക്കുമ്പോൾ വീരയുടെ കണ്ണുകൾ തങ്ങളുടെ വാഹനത്തിന്റെ മുന്നിലൂടെ പോകുന്ന ബുള്ളറ്റിൽ ആയിരുന്നു.......
" What...? ഇത്ര നല്ലൊരു അവസരം കിട്ടിയിട്ടും വെറുതെ ഫോളോ ചെയ്യാനാണോ പറയുന്നത്.... "
അയാളുടെ മുഖം ചുളിഞ്ഞു... ഒരു ഇഷ്ടക്കേടാൽ കൈകൾ സ്റ്റിയറിങ്ങിൽ മുറുകി... ജീപ്പിന്റെ സ്പീഡ് ഒന്ന് കൂടി അധികരിപ്പിച്ചു കൊണ്ട് അയാൾ ബുള്ളറ്റിനു തൊട്ട് പിന്നിൽ എത്തിച്ചിരുന്നു..................
" ദേവാ...താനെന്താ ഈ ചെയ്യുന്നേ... "
വീര അവന് നേരെ ശാസനയോടെ തിരിഞ്ഞെങ്കിലും അയാൾ അതൊന്നും കാര്യം ആക്കിയിരുന്നില്ല....ബുള്ളറ്റ് ചീറി പായുന്നതിനു അനുസരിച്ചു അയാൾ തന്റെ ജീപ്പ് അതിന് പിന്നാലെ എത്തിച്ചു കൊണ്ടിരുന്നു.... ഒടുവിൽ തൊട്ട് തൊട്ടില്ല എന്ന മട്ടിൽ അടുത്തെത്തിയതും.......
VOCÊ ESTÁ LENDO
I CAN'T LOVE HIM!!
Fanficഇതൊരു bl story ആണ്. പരസ്പരം ശത്രുക്കൾ ആയിരുന്ന രണ്ട് പേരുടെ ഇടയിലുണ്ടാകുന്ന സൗഹൃദവും പ്രണയവും ഒക്കെയാണ് പറയുന്നത്..