I CAN'T LOVE HIM....21

708 82 34
                                    

"ഫെലി...താനെന്താ ഇവിടെ ചെയ്യുന്നേ

" ഫെലി.... "

" എങ്ങോട്ടാ പോകാൻ റെഡി ആകുന്നെ... "

താൻ ചോദിക്കുന്നതൊന്നും കേൾക്കാതെ ദൃതിയിൽ റിവോൾവറും ജാക്കറ്റും കയ്യിൽ എടുത്തു പുറത്തേക്ക് പോകുന്ന ഫിലിപിനെ സെബാൻ കയ്യിൽ ബലമായി പിടിച്ചു നിർത്തി...

"  ഫിലിപ്പ്....Iam asking you...? ചെവി കേട്ടൂടെ തനിക്ക്...എങ്ങോട്ടാ പോകുന്നെ..? Answer me...!!

സെബാൻ കുറച്ചു ദേഷ്യത്തിൽ ഫിലിപിനെ നോക്കി...

" താനും കണ്ടതല്ലേ...  ജോൺ.. ആ പന്ന മോനാണ് എല്ലാത്തിനും കാരണം...ഇനിയവനെ അങ്ങനെ വിട്ടാൽ പറ്റില്ല... "

ഫിലിപ് ദേഷ്യം കൊണ്ട് നിന്ന് വിറച്ചു..

സെബാൻ അയാളുടെ മുഖത്തേക്ക് നോക്കി.. ദേഷ്യം കൊണ്ട് മുഖമെല്ലാം ചുവന്നു വലിഞ്ഞു മുറുകി ഇരിക്കുകയാണ്.. ഈ അവസ്ഥയിൽ ജോണിനെ എങ്ങാനും കയ്യിൽ കിട്ടിയാൽ ഫിലിപിന്റെ കൈ കൊണ്ട് അയാള് തീരുമെന്നുള്ള കാര്യത്തിൽ ഒരു സംശയവുമില്ല..

" താനിപ്പോൾ എങ്ങോട്ടും പോകുന്നില്ല... "

സെബാൻ ഫിലിപിന്റെ കയ്യിൽ നിന്നും പിസ്റ്റൾ ബലമായി പിടിച്ചു വാങ്ങി..

" വെറുതെ എന്റെ ക്ഷമ പരീക്ഷിക്കാൻ നിൽക്കരുത് സെബാ... അതിങ് താ.. എനിക്ക് പോകണം.. "

അയാൾ സെബാനോട് ചൂടായി..

" താനിങ്ങങ്ങനെ ദേഷ്യപ്പെടാതെ... ഞാൻ പറയുന്നതൊന്നു മനസിലാക്ക് ... ഇപ്പോൾ എടുത്തു ചാടി ഒരു പ്രശ്നത്തിനും പോകണ്ട..... "

" പിന്നെ ഞാൻ എന്ത് ചെയ്യണം....... എന്തെങ്കിലും സംഭവിക്കട്ടെന്ന് വിചാരിച്ചു ഇവിടെ മിണ്ടാതിരിക്കണോ..ഞാൻ അവനെ പല പ്രാവശ്യം വാണിംഗ് ചെയ്തതാണ്... പക്ഷെ അവൻ കളിച്ചു കളിച്ചു അവസാനം എന്റെ മോനെ..."

ഫിലിപ് ദേഷ്യത്തിൽ മുഷ്ടി ചുരുട്ടി..

" തന്റെ ദേഷ്യം ഒന്ന് കൺട്രോൾ ചെയ്..  ആലോചിച്ചു തീരുമാനം എടുക്കേണ്ട സമയം ആണ്...   എന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയാൽ അതിന്റെ കുഴപ്പം മുഴുവൻ അനുഭവിക്കേണ്ടി വരുന്നത് ആദിയാണ്.. അവനിപ്പോൾ പൊലീസ് കസ്റ്റഡിയിൽ ആണെന്ന കാര്യം താൻ മറക്കരുത്... "

I CAN'T LOVE HIM!!Where stories live. Discover now