I CAN'T LOVE HIM...42

858 95 13
                                    

"  Garandpa എപ്പോഴാ വന്നത്..? എന്താ എന്നോട് ഒരു വാക്ക് പറയാതെ പോയത്..? "

രാവിലെ വീട്ടിൽ വന്നതും ഹാളിൽ ഇരിക്കുന്ന ഫർണാണ്ടോയെ കണ്ട് ആദി അയാളുടെ അടുത്തേക്ക് ചെന്നു...

" ഞാൻ ഇന്നലെ രാത്രി വന്നിരുന്നു.. നീ എവിടെ ആയിരുന്നു.. ഇങ്ങോട്ട് വന്നില്ലല്ലോ..? "

" ഞാൻ ഗസ്റ്റ്‌ ഹൌസിൽ ഉണ്ടായി.. അമ്മയും ചിന്നുവും ഇവിടെ ഉണ്ടായില്ലല്ലോ അത്കൊണ്ട് വരാൻ തോന്നിയില്ല.. "

അവൻ അയാളുടെ അടുത്തേക്കിരുന്നു..

" കാര്യങ്ങളൊക്കെ ഞാൻ അറിഞ്ഞു.. എന്തിനാ ആദി.. അങ്ങനെ ചെയ്തത്...? അവളുടെ കാര്യങ്ങളൊക്കെ നിനക്കറിയാവുന്നതല്ലേ...? ഇത്ര careless ആയി ബീഹെവ് ചെയ്തത് എന്താ...? "

" ഞാൻ ആകെ ഡിസ്റ്റർബ് ആയിരുന്നു.. പെട്ടെന്ന് കണ്ട്രോൾ ചെയ്യാൻ പറ്റിയില്ല... അതാണ്.. പറ്റിപ്പോയി... "

" അവർ ഹോസ്പിറ്റലിൽ നിന്ന് വന്നിട്ടുണ്ട്.. അപ്പോൾ മുതൽ റൂമിൽ കയറി ഇരിക്കുന്നതാണ്.. ഒന്ന് പോയി സമാധാനിപ്പിച്ചേക്ക്.. ഇല്ലെങ്കിൽ അറിയാലോ... "

തന്റെ തോളിൽ ചാരിയിരിക്കുന്നവനെ  മുടിയിൽ കുടഞ്ഞു കൊണ്ട് അയാൾ പറഞ്ഞു...

" അതൊക്കെ ഞാൻ സമാധാനിപ്പിച്ചു കൊള്ളാം.. Grandpa എന്തിനാ അങ്ങോട്ടേക്ക് പോയത്... അതും എന്നോട് ഒരു വാക്ക് പോലും പറഞ്ഞില്ല.. "

അവൻ പതിയെ അയാളെ മുഖമുയർത്തി നോക്കി..

" ബെഞ്ചമിനോട്  നേരിട്ട് സംസാരിക്കണമെന്നുണ്ടായി... പിന്നെ അവിടുത്തെ നമ്മുടെ കമ്പനിയിൽ ചെറിയൊരു പ്രോബ്ലം.. അർജെന്റ് ആയിരുന്നത് കൊണ്ട് നിന്നോട് പറയാൻ കഴിഞ്ഞില്ല.. "

" അവിടെ എന്ത് പ്രോബ്ലം... എല്ലാം ഓക്കേ ആയിരുന്നല്ലോ... പിന്നെന്താ പെട്ടെന്ന്... "

അവൻ ഒരു സംശയത്തോടെ അയാളെ നോക്കി...

" സീരിയസ് ആയിട്ടൊന്നുമില്ല.. നമ്മുടെ പുതിയ രണ്ട് വർക്ക്‌ ഫെയിൽ ആയിപോയി.. അത് കാരണം ഷെയർ ഹോൾഡേഴ്സിന്റെ ഇടയിൽ ചെറിയൊരു തർക്കം.....ഇപ്പോൾ എല്ലാം സോൾവ് ആയി... "

I CAN'T LOVE HIM!!Where stories live. Discover now