I CAN'T LOVE HIM..81

1K 111 47
                                    

തുറന്നിട്ട ജനലിലൂടെ അരിച്ചിറങ്ങുന്ന സൂര്യ പ്രകാശം ചെറുതായി മുഖത്തേക്ക് അടിച്ചു തുടങ്ങിയപ്പോഴാണ് ലൂക്ക് ഉറക്കത്തിൽ നിന്നും എഴുന്നേൽക്കുന്നത് ..

എങ്കിലും കണ്ണ് തുറക്കാതെ അവൻ ഒന്ന് കൂടി ചിണുങ്ങി സൈഡിലേക്ക് തിരിഞ്ഞു കൈ വെച്ച് പരതി..

" ആദി.. "

പ്രതീക്ഷിച്ചയാളെ അടുത്ത് കിട്ടാത്തതിന്റെയാവാം ചെറിയൊരു നീരസത്തോടെ അവൻ കണ്ണുകൾ വലിച്ചു തുറന്നു സൈഡിലേക്ക് നോക്കി... അവിടം ശൂന്യമായിരുന്നു...

രാവിലെ പോകുമെന്ന് പറഞ്ഞിരുന്നു... എങ്കിലും ചെറിയൊരു പ്രതീക്ഷ ഉണ്ടായിരുന്നു അവൻ ഉണരുന്നത് വരെ അടുത്തുണ്ടാകുമെന്നു...

ഉറക്ക ചടവോടെ കണ്ണും തിരുമ്മി അവൻ എഴുന്നേറ്റിരുന്നു.. ചെറിയൊരു നിരാശ തോന്നിയെങ്കിലും തലേ ദിവസം രാത്രിയിലെ സംഭവ വികാസങ്ങളൊക്കെ ഓർമ വന്നതും അവന്റെ ചുണ്ടിലൊരു കുഞ്ഞ് പുഞ്ചിരി വിടർന്നു...

എത്ര പെട്ടെന്നാണ് സമയം പോകുന്നത്..?

അവന്റെ കൂടെ ഒരു രാത്രി മുഴുവൻ ഉണ്ടായിരുന്നിട്ടും മതിയാവാത്തത് പോലെ.എത്ര സംസാരിച്ചിട്ടും മതി വരുന്നില്ല..

എന്തോ.. എന്തോ ഒരു മാജിക്‌ ഉണ്ട് അവന്റെ കയ്യിൽ.. അത് കൊണ്ടല്ലേ എപ്പോഴും അവനിങ്ങനെ എന്നെ അവന്റെ ഓർമകളിൽ കൺട്രോൾ ചെയ്ത് വെക്കുന്നത്...? എങ്ങനെ നടന്ന ഞാനാണ്.. ഇപ്പോൾ നോക്ക്.. രാവിലെ പല്ല് പോലും തേക്കാതെ അവനെ ഓർത്തിരിക്കുന്നു...

എന്തിനോടും അടുത്ത് കഴിയുമ്പോൾ മടുപ്പ് തോന്നുന്ന തനിക്ക് എത്ര അടുത്തിട്ടും മതി വരാത്തൊരു.... മ്മ്.. എന്താ അതിനിപ്പോൾ പറയാ ..?

അറിയില്ല..ഒന്ന് മാത്രം അറിയാം.. അവനില്ലാതെ തനിക്ക് പറ്റില്ല.. എന്റെ ലോകം മുഴുവൻ അവനെ ചുറ്റിപറ്റിയാണ്.. എങ്ങോട്ട് തിരിഞ്ഞാലും ആദി.. എവിടെ നോക്കിയാലും ആദി.. കണ്ണടച്ചാലും തുറന്നാലുമൊക്കെ ആദി... ഈ ലഹരിക്കൊക്കെ അടിമപെട്ടെന്ന് പറയുന്നത് പോലെ ആദിയെന്ന ഒരു തരം ഭ്രാന്ത്‌..

ഈ ഭ്രാന്ത്‌ മാറാൻ ഏത് ഡീഅഡിക്ഷൻ സെന്ററിലാണോ പോകേണ്ടി വരുന്നത്...അല്ലെങ്കിൽ വേണ്ട.. ഈ ഭ്രാന്ത്‌ മാറേണ്ട.. ഇതിനും ഒരു സുഖമുണ്ട്..

I CAN'T LOVE HIM!!Onde histórias criam vida. Descubra agora