I CAN'T LOVE HIM..91

1.1K 118 93
                                    

ഫ്രണ്ട്സിനെ മീറ്റ് ചെയ്തു കഴിഞ്ഞു ഒരുപാട് ലേറ്റ് ആയിട്ടാണ് അഭി തിരിച്ചെത്തുന്നത്..വീട്ടിലേക്ക് വന്നു കയറിയതേ കിച്ചണിൽ നിന്നും വലിയ ബഹളം അവൻ കേട്ടിരുന്നു...സംസാരിക്കുന്നതിന്റെയും പാത്രങ്ങൾ തട്ടി മുട്ടിയുണ്ടാകുന്ന ശബ്ദങ്ങൾക്കും പുറമെ ഫുഡ്‌ ന്റെ സ്മെൽ കൂടി മൂക്കിൽ തുളച്ചു കയറിയതും അഭി കിച്ചണിലേക്ക് നടന്നു..

" ആഹാ.. അടിപൊളി.. സ്മെൽ.. ചൊറിയൻ ഇത്രയും നന്നായി ഫുഡ്‌ ഉണ്ടാക്കുവോ..? "

കണ്ണടച്ചു ചിക്കൻ കറിയുടെ സ്മെൽ ഉള്ളിലേക്ക് വലിച്ചെടുത്തു കൊണ്ട് കിച്ചണിലേക്ക് കയറിയതും അവിടെ നിൽക്കുന്ന ആളെ കണ്ട് അഭി അമ്പരന്ന് പോയി..

" പ്രസാദ് അച്ഛൻ..!!.. "

കിച്ചണിൽ നിന്ന് കാര്യമായി കുക്കിംഗിൽ ആണ് കക്ഷി..തലയിൽ ഒരു തോർത്തും ചുറ്റി കെട്ടി മൂളിപ്പാട്ടും പാടി മതി മറന്നു നിന്ന് കൊണ്ടാണ് പാചകം ചെയ്യുന്നത്..

" ശിവാ... ആ തേങ്ങ ഇങ്ങു കൊണ്ട് വാ.. "

വെളിയിലേക്ക് നോക്കി പ്രസാദ് വിളിച്ചു പറയുന്നത് കേട്ട് കൊണ്ടാണ് അഭിയുടെ നോട്ടവും ആ ഭാഗത്തേക്ക്‌ എത്തിയത്.. അവിടെ നിലത്തിരുന്നു ചിരവയിൽ ഇരുന്നു തേങ്ങ ചിരകി കൊണ്ടിരിക്കുന്ന ശിവ.. ആളുടെ തലയിലും ഒരു തോർത്തു ചുറ്റിയിട്ടുണ്ട്..

ആ കാഴ്ച കണ്ടതും അഭിക്ക് ചിരി പൊട്ടിയിരുന്നു.. ചിരവയോടും തേങ്ങയോടുമൊക്കെ എന്തോ ദേഷ്യം ഉള്ളത് പോലെ ആണ് ഇരുന്നു തേങ്ങ ചിരവുന്നത്..ആ കാഴ്ച കണ്ടതും ഒരു നിമിഷം പൊലീസ് യൂണിഫോമിൽ മസിലും പിടിച്ചു നടക്കുന്ന ശിവയെ ആണ് അഭിക്ക് ഓർമ വന്നത്...

" ശിവാ... "

" ആഹ്.. ദാ കൊണ്ട് വരുന്നു.. "

വീണ്ടും പ്രസാദിന്റെ വിളി വന്നതും ചിരട്ട മാറ്റി വെച്ചു ചിരവിയ തേങ്ങയുമായി ശിവ അകത്തേക്ക് കയറി..

" അമ്മാ എന്റെ നടു.. "

നടുവും തിരുമ്മി കിച്ചണിനുള്ളിലേക്ക് കയറിയതും മുന്നിൽ ചിരിച്ചു കൊണ്ട് നിൽക്കുന്ന അഭിയെ കണ്ട് അവന്റെ മുഖം കറുത്തു...

I CAN'T LOVE HIM!!Место, где живут истории. Откройте их для себя