I CAN'T LOVE HIM..75

837 110 77
                                    

കയ്യിലെ അവസാന ബിയർ ബോട്ടിലും ഒറ്റ വലിക്കു കുടിച്ചു തീർത്ത് കൊണ്ടവൻ കുപ്പി നിലത്തേക്ക് വലിച്ചെറിഞ്ഞു..

ജീവിതത്തിൽ ആദ്യമായാണ് മനഃപൂർവം ലഹരിയുടെ രുചി അറിയുന്നത്.. ഉള്ളിലെ ഓർമ്മകൾ കുറച്ചു നേരത്തേക്കെങ്കിലും മായിച്ചു കളയണമായിരുന്നു അവന്..

അതിനു വേണ്ടിയാണു വേറെങ്ങും പോകാതെ ഗസ്റ്റ് ഹൗസിലേക്ക് വന്നത്.. പക്ഷെ നിലത്തു വീണു പൊട്ടുന്ന കുപ്പികളുടെ എണ്ണം കൂടിയതല്ലാതെ അവന്റെയുള്ളിലെ ഓർമകൾക്ക് മങ്ങൽ സംഭവിച്ചിരുന്നില്ല..

എത്ര ലഹരി ഒഴുക്കിയിട്ടും ഉള്ളിലെ തീ അണയുന്നില്ല.. അവന്റെ കണ്ണുകൾ ചുവന്നു കലങ്ങി.. കഴുത്തിലെയും മുഖത്തെയും ഞരമ്പുകൾ വലിഞ്ഞു മുറുകി...

ദേഷ്യവും സങ്കടവും കൊണ്ട് സ്വയം നിയന്ത്രണം നഷ്ടപെട്ട അവസ്ഥയിലായിരുന്നു അവൻ.. ഇത്രയും നാളും കബളിക്കപെട്ടതിന്റെ അമർഷം .. മറ്റൊരാളുടെ അടിമയായിരുന്നു താനെന്ന തിരിച്ചറിവ് ഉണ്ടാക്കിയ മുറിവ്.. എല്ലാം കൂടി അവന്റെ സമ നില തെറ്റിയിരുന്നു..

ഇന്ന് ആദ്യമായി താൻ ജീവിതത്തിൽ ഒറ്റപെട്ടു പോയിരിക്കുന്നു.. ഏറ്റവും കൂടുതൽ വിശ്വസിച്ചിരുന്ന ആൾ തന്നെ ചതിച്ചിരിക്കുന്നു.. ശരിക്കും അനാഥൻ ആണ് താനിപ്പോൾ.. ആരുമില്ല കൂടെ..

താൻ കണ്ടിട്ടുള്ള സ്നേഹത്തിന്റെ മുഖങ്ങൾക്കെന്നും ചതിയുടെ രൂപം ആയിരുന്നു.. പക്ഷെ ഇത്.. ഇത് തന്നെ കൊല്ലാതെ കൊല്ലുന്നുണ്ട്..ഇങ്ങനൊരു ചതി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല..

മേശ മേൽ ഉണ്ടായിരുന്ന ആൽബവും കയ്യിലെടുത്തു അവൻ ഗസ്റ്റ് ഹൗസിനുള്ളിൽ സെറ്റ് ചെയ്തിരുന്ന ഫയർ പ്ലേസ്നു മുന്നിൽ വെറും നിലത്തായി ഇരുന്നു...

കയ്യിലുണ്ടായിരുന്ന ആൽബം മറിച്ചു അതിൽ ആദ്യം കാണുന്ന ഫോട്ടോ അവൻ കയ്യിൽ കീറിയെടുത്തു...

Arthur William...
Grand Son Of  The Great Fernandez William...

അഭിമാനത്തോടെ പറഞ്ഞു കൊണ്ട് നടന്ന തന്റെ ഐഡന്റിറ്റി..അഹങ്കാരത്തോടെ എല്ലാവരുടെ മുന്നിലും തലയുയർത്തി നടന്നതോർത്തപ്പോൾ അവന് സ്വയം പുച്ഛം തോന്നിപോയി...

I CAN'T LOVE HIM!!Where stories live. Discover now